ബംഗാളിലെ കശാപ്പ് നിയന്ത്രണത്തിൽ ഹിന്ദു കർഷകർ ബി.ജെ.പിക്കെതിരെ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ലെ സു​വേ​ന്ദു അ​ധി​കാ​രി സ​ർ​ക്കാ​ർ 1950 ലെ ​ക​ശാ​പ്പ് നി​യ​ന്ത്ര​ണ നി​യ​മം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ ഗ്രാ​മീ​ണ സ​മ്പ​ദ്‍വ്യ​വ​സ്ഥ​ക്ക് 30,000 കോ​ടി​യു​ടെ ന​ഷ്ടം. ക​ന്നു​കാ​ലി വ​ള​ർ​ത്ത​ലി​ലും ക​ച്ച​വ​ട​ത്തി​ലും ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ഉ​പ​ജീ​വ​ന മാ​ർ​ഗ​ത്തി​ന് പ്ര​ഹ​ര​​മേ​റ്റ​തോ​ടെ ഹി​ന്ദു ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത്.

ബ​ലി​പെ​രു​ന്നാ​ളി​ന് മു​ന്നോ​ടി​യാ​യി വ്യാ​പാ​രം ത​കൃ​തി​യാ​യി ന​ട​ക്കേ​ണ്ട സ​മ​യ​ത്താ​ണ് പു​തി​യ സ​ർ​ക്കാ​ർ പ​ഴ​യ നി​യ​മം ക​ർ​ക്ക​ശ​മാ​യി ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ക​ന്നു​കാ​ലി​ക​ളെ വ​ള​ർ​ത്തു​ന്ന ക​ർ​ഷ​ക​ർ, ക​ച്ച​വ​ട​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ, തു​ക​ൽ വ്യാ​പാ​രി​ക​ൾ എ​ന്നി​വ​രാ​ണ് ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലും ക​ട​ക്കെ​ണി​യി​ലും പെ​ട്ടി​രി​ക്കു​ന്ന​ത്. വ​ള​ർ​ത്തി വ​ലു​താ​ക്കി​യ ക​ന്നു​കാ​ലി​ക​ളെ വി​ൽ​ക്കാ​നാ​കാ​തെ ക​ർ​ഷ​ക​ർ വി​ഷ​മി​ക്കു​മ്പോ​ൾ, മാം​സ വ്യാ​പാ​ര​ത്തി​നും തു​ക​ൽ വ്യ​വ​സാ​യ​ത്തി​നു​മാ​യി വാ​ങ്ങാ​നാ​കാ​തെ വ്യാ​പാ​രി​ക​ളും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

തു​ക​ൽ വ്യാ​പാ​രി​ക​ളു​ടെ ഫാ​ക്‌​ട​റി​ക​ൾ അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യാ​ണ് നേ​രി​ടു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി ന​ഷ്‍ട​പ്പെ​ടു​ന്ന സ്ഥി​തി​യാ​ണ് സം​ജാ​ത​മാ​കു​ക.

ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് കാ​ള, പ​ശു, എ​രു​മ, കി​ടാ​ക്ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ എ​ല്ലാ ക​ന്നു​കാ​ലി​ക​ളു​ടെ​യും ക​ശാ​പ്പി​നാ​ണ് നി​യ​ന്ത്ര​ണ​മു​ള്ള​ത്. ക​ശാ​പ്പ് ചെ​യ്യാ​നു​ള്ള ക​ന്നു​കാ​ലി​ക്ക് 14 വ​യ​സ്സി​ൽ കൂ​ടു​ത​ൽ പ്രാ​യ​മാ​യി​രി​ക്ക​ണം, പ്ര​ത്യു​ൽ​പാ​ദ​ന​ശേ​ഷി ക​ഴി​ഞ്ഞ​താ​യി​രി​ക്ക​ണം, ഭേ​ദ​പ്പെ​ടാ​ത്ത രോ​ഗ​മു​ള്ള​താ​യി​രി​ക്ക​ണം എ​ന്ന​തൊ​ക്കെ​യാ​ണ് വ്യ​വ​സ്ഥ​ക​ൾ. ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​യു​ടെ​യും മൃ​ഗ​ഡോ​ക്‌​ട​റു​ടെ​യും രേ​ഖാ​മൂ​ല​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടു​ക​യും വേ​ണ​മെ​ന്നാ​ണ് നി​ബ​ന്ധ​ന. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് ആ​റ് മാ​സം വ​രെ ത​ട​വും പി​ഴ​യു​മാ​ണ് ശി​ക്ഷ.

സ​ർ​ക്കാ​റി​ന്‍റെ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് കോ​ട​തി​യെ സ​മീ​പി​ച്ച​വ​ർ​ക്കും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യാ​ൻ കോ​ട​തി വി​സ​മ്മ​തി​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

Tags:    
News Summary - Hindu farmers oppose BJP over slaughter restrictions in Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.