തിരുവനന്തപുരം: സഭ നേരിടുന്ന വെല്ലുവിളികൾ ജനങ്ങളെ അറിയിക്കുമെന്നും വിശ്വാസികൾ വിവേകത്തോടെ വോട്ട് ചെയ്യുമെന്നും സി.എസ്.ഐ ബിഷപ് ഡോ. പ്രിൻസ്റ്റൻ ബെൻ. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് സഭ നിർദേശം നൽകിയിട്ടില്ലെന്നും എന്നാൽ, സഭാംഗങ്ങൾ മുഴുവനും വോട്ട് ചെയ്യുമെന്നും അദ്ദേഹം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്താണ് എല്ലാവരും സഭാനിലപാട് ചോദിക്കുന്നത്. സഭക്ക് മുന്നിലെ വെല്ലുവിളികൾ കണക്കിലെടുത്ത് രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ എല്ലാവരും പ്രാപ്തരാണ്. 10 ലക്ഷത്തോളം വിശ്വാസികൾ സഭക്കുണ്ട്. സഭ നേരിടുന്ന വെല്ലുവിളികൾ മുൻനിർത്തിയുള്ള ജനവിധിയാണുണ്ടാകുക. പുരോഹിതർ പറഞ്ഞാൽ കേൾക്കുന്നവരാണ് വിശ്വാസികൾ. പുരോഹിതരുടെ യോഗം വിളിക്കും.
ടി.ടി. പ്രവീണിനെ തിരുവനന്തപുരത്തിന് സമീപമുള്ള തമിഴ്നാട്ടിലെ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയതിലും ബിഷപ്പ് പ്രതികരിച്ചു. സ്ഥാനാർഥിത്വംകൊണ്ട് മാത്രം സഭയുടെ നിലപാട് എന്താണെന്ന് വ്യാഖ്യാനിക്കാനാകില്ല. പ്രവീണിന് സഭാ വിശ്വാസികളെ സ്വാധീനിക്കാൻ കഴിഞ്ഞേക്കാം. ദലിത് ക്രൈസ്തവർക്കുള്ള സംവരണ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ട് വിശാലമായ പരിഹാരം കാണണം. എട്ടോ ഒമ്പതോ മണ്ഡലങ്ങളിൽ സഭാവോട്ട് നിർണായകമാണെന്നും വിവേകപൂർവമായ തീരുമാനം വിശ്വാസികൾ എടുക്കുമെന്നും ബിഷപ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.