തൃശൂരിൽ ബാർ അടിച്ചു തകർത്ത സംഭവം: പ്രതികൾ അറസ്​റ്റിൽ

തൃശൂർ: പഴയന്നൂരിൽ നാല് ജർമ്മൻ ഷെപ്പേർഡ് നായ്​കളുമായെത്തി ബാർ അടിച്ചു തകർത്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കേസിലെ മുഖ്യപ്രതികളായ നായ പരിശീലകർ തൃശൂർ പൂങ്കുന്നം വെട്ടിയാട്ടിൽ വൈശാഖ്, അഞ്ചേരി കുരിയച്ചിറ നെല്ലിക്കൽ വൈശാഖ് എന്നിവരാണ് അറസ്​റ്റിലായത്​.

സെപ്തംബർ 21-ന്​ രാത്രിയാണ്​ പഴയന്നൂരിലെ രാജ് റീജൻസി ബാറിൽ യുവാക്കൾ ആക്രമണം നടത്തിയത്. നാല് ജെർമൻ ഷെപ്പേർഡ് നായകളേയും കൊണ്ട് വന്ന ഇവർ വടിവാൾ വീശിയാണ് അക്രമം നടത്തിയത്.

മദ്യപിച്ചതി​​െൻറ പണം നൽകാതിരുന്നതിനെത്തുടർന്ന് ബാർ ജീവനക്കാർ പ്രതികളുടെ മൊബൈൽ ഫോൺ പിടിച്ചുവച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പണം നൽകിയാൽ മാത്രമേ ഫോൺ നൽകുകയുള്ളുവെന്ന് ജീവനക്കാർ പറഞ്ഞതിനെ തുടർന്ന് ബാറിൽ നിന്ന് പുറത്തേക്കുപോയ യുവാക്കൾ നാല് ജർമ്മൻ ഷെപ്പേഡ് നായകളുമായി തിരിച്ചെത്തി ബാർ ആക്രമിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. ഇവർ വാടകക്ക് താമസിച്ചിരുന്ന വീടി​​െൻറ ഉടമസ്ഥനായ റിട്ട. പൊലീസുകാര‍​ൻ പരിശീലനത്തിനായി ഇവരെ ഏൽപ്പിച്ച നായ്​ക്കളെ ഉപയോഗിച്ചാണ്​ ആക്രമണം നടത്തിയത്​. യുവാക്കൾ ബാർ അടിച്ചുതകർക്കുന്നതി​​െൻറ ദൃശ്യങ്ങൾ സി.സി.ടിവിയിൽ വ്യക്തമായിരുന്നു. മാരാകായുധങ്ങൾ ഉപയോ​ഗിച്ചാണ് യുവാക്കൾ ബാറി​​െൻറ ചില്ലുകളും കംപ്യൂട്ടറുകളും അടിച്ചുതകർത്തത്.

Tags:    
News Summary - Bar attack in Trissur - Accused arrested - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.