തിരുവനന്തപുരം: അപകടസമയത്ത് കാർ ഓടിച്ചത് ബാലഭാസ്കര്തന്നെയെന്ന് രക്ഷാപ്രവർത്തനത്തിനെത്തിയവർ മൊഴി നൽകിയതോടെ സംഭവത്തിൽ ദുരൂഹതയേറി. അപകടം നടന്നതിനു സമീപമുള്ള വീട്ടുകാരും പിറകേവന്ന വാഹനത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിയുമടക്കം അഞ്ചുപേരാണ് നിര്‍ണായക മൊഴി നല്‍കിയത്. അപകടസമയത്ത് കാർ ഓടിച്ചത് ഡ്രൈവർ അര്‍ജുനാണെന്നായിരുന്നു ബാലഭാസ്കറുടെ ഭാര്യ ലക്ഷ്മിയുടെ മൊഴി.
കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്കറാണ് കാര്‍ ഓടിച്ചത് എന്നാണ് അർജുൻ പറഞ്ഞത്. ഇൗ സാഹചര്യത്തിൽ വീണ്ടും അർജുെൻറ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം. സംഭവസമയം പൊന്നാനിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ മൊഴിയും രേഖപ്പെടുത്തും. ഇയാളും രക്ഷാപ്രവർത്തനത്തിൽ പെങ്കടുത്തിരുന്നു. ചില മൊഴികള്‍ കൂടി ലഭ്യമായാൽ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പൊലീസ് നിഗമനം.
ഇതിനിടെ, ബാലഭാസ്കറുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘം അപകട സ്ഥലം സന്ദർശിച്ചു. ഫോറൻസിക് സംഘം വാഹനവും പരിശോധിച്ചു. പരിക്കും അപകടം നടന്ന രീതിയും പരിശോധിച്ച് ഫൊറൻസിക് സംഘം റിപ്പോർട്ട് നൽകും. ലക്ഷ്മിയുടെയും ഡ്രൈവറുടെയും മൊഴികളിൽ വൈരുധ്യമുണ്ടായതിനുപിറകേ, ദുരൂഹത ആരോപിച്ച് ബാലഭാസ്കറുടെ പിതാവ് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.
ദേശീയപാതയില്‍ പള്ളിപ്പുറത്ത് സെപ്റ്റംബര്‍ 25ന് പുലര്‍ച്ചയായിരുന്നു ബാലഭാസ്കറുടെയും മകളുടെയും മരണത്തിനിടയാക്കിയ അപകടം. അപകടസമയം ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന ആള് സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നില്ല എന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഒരു മാസം വൈകിയാണ് ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെയുള്ളവ നടന്നത്.
ഇതുമൂലം രക്തസാംപ്ള് ഉള്‍പ്പെടെ നഷ്ടമായി. ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. പൊലീസിന് സഹായം നല്കാൻ ക്രൈംബ്രാഞ്ചിനോട് ഡി.ജി.പി നിര്‍ദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.