Posted On
date_range Updated On
date_range വധശ്രമക്കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്ന എൽ.ഡി.എഫ് സ്ഥാനാർഥിക്ക് ജാമ്യം
കോട്ടയം: വധശ്രമക്കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന പുതുപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന് കോട്ടയം അഡീഷനൽ സബ് കോടതി ജാമ്യം അനുവദിച്ചു. കേസിൽ അഞ്ചാം പ്രതിയായിരുന്നു ജെയ്ക്.
2012ൽ എം.ജി സർവകലാശാലയിലേക്ക് കേരള കോൺഗ്രസ് മാണി വിഭാഗത്തിന്‍റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് (എം) നടത്തിയ മാർച്ചിനു നേരെ കാമ്പസിനുള്ളിൽ നിന്ന് കല്ലെറിഞ്ഞ കേസിലാണ് ജാമ്യം.
കല്ലേറിൽ അന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന മൈക്കിൾ ജയിംസിന്‍റെ ചെവിക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.