സംസ്ഥാനത്തെ മികച്ച നഴ്സിനുള്ള ​പുരസ്കാരം ബി. വൽസല കുമാരിക്ക്​

ചെങ്ങന്നൂർ: മൂന്നര പതിറ്റാണ്ടുകാലമായി ആരോഗ്യമേഖലയിൽ സ്തുത്യർഹമായ നിലയിൽ സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന ബ ി. വൽസല കുമാരിക്ക് സംസ്ഥാന സർക്കാരിൻെറ മികച്ച നഴ്സിനുള്ള പുരസ്കാരം. ചെങ്ങന്നൂർ പാണ്ടനാട്​ സാമൂഹ്യ ആരോഗ്യ കേന് ദ്രത്തിലെ പബ്ലിക്​ ഹെൽത്ത് നഴ്സിങ്​ സൂപ്പർവൈസറാണ്.

12ന്​ കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്​കാരം സമ്മാനിക് കും. മലപ്പുറം, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ജോലി ചെയ്ത ശേഷമാണ് ആലപ്പുഴയിൽ എത്തിയത്. പാണ്ടനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള 10 ഗ്രാമ പഞ്ചായത്തുകളിലെ വനിതാ പബ്ലിക് ഹെൽത്ത് നേഴ്സുമാരുടെ സൂപ്പർവൈസറാണ്.

കായംകുളം എം.എസ്.എം കോളജിൽ നിന്ന്​ സൂപ്രണ്ടായി വിരമിച്ച മുതുകുളം ആര്യ നിവാസിൽ മോഹനൻ നായരുടെ ഭാര്യയാണ് വൽസല കുമാരി. ഏക മകൾ ആര്യ .എം നായർ ഗൾഫിലാണ്.

Tags:    
News Summary - B. Valsal kumari get Award as the best nurse in the state -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.