ന്യൂഡൽഹി: രാജ്യത്ത് വഖഫ് സ്വത്തുക്കളുടെ മികച്ച പരിപാലനത്തിനുള്ള ദേശീയ അവാർഡ് കൊല്ലം ജില്ലയിലെ കൊല്ലൂർവിള മുസ്ലിം ജമാഅത്തിന്. ന്യൂഡൽഹി മുനിസിപ്പൽ കൺവെൻഷൻ സ െൻററിൽ നടന്ന ദേശീയ വഖഫ് സമ്മേളനത്തിൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയിൽനിന്ന് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് സെക്രട്ടറി ഹാജി എ. അബ്ദുൽ റഹ്മാന ും ചീഫ് ഇമാം മൻസൂർ ഹുദവിയും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
വഖഫ് സ്വത്തുക്കൾ കാര്യക്ഷമമായി ഉപേയാഗപ്പെടുത്തുന്നതിനെ പ്രോത്സാഹിപ്പിക്കാനാണ് ദേശീയ തലത്തിൽ അവാർഡ് ഏർപ്പെടുത്തിയതെന്ന് മന്ത്രി നഖ്വി പറഞ്ഞു. ഏഴ് മുതവല്ലികൾക്കാണ് ഇൗ വർഷം അവാർഡ് നൽകിയതെന്നും അടുത്ത തവണ മൂന്നിരട്ടി അവാർഡിന് അർഹരാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം തുടർന്നു.
വഖഫ് സ്വത്തുക്കളിൽ സ്കൂൾ, കോളജ്, ആശുപത്രി പോലുള്ള വികസന പ്രവർത്തനത്തിന് അടിസ്ഥാന സൗകര്യ വികസനത്തിന് മുഴുവൻ ചെലവും മന്ത്രാലയം നൽകും. വഖഫ് സ്വത്തുക്കൾ പാട്ടത്തിന് നൽകുന്നതിനുള്ള ചട്ട ഭേദഗതിയിൽ സംസ്ഥാന സർക്കാറുകളുടെ അഭിപ്രായം തേടിയിട്ടുണ്ട്്. രണ്ടാം മോദി സർക്കാറിെൻറ ആദ്യ 100 ദിനത്തിൽ 100 ശതമാനം വഖഫ് സ്വത്തുക്കളുടെ രേഖകളും ഡിജിറ്റൽവത്കരിക്കും.
ന്യൂനപക്ഷ പദ്ധതികളിൽ പരിഷ്കാരം, വഖഫുകളുടെ ജി.ഐ.എസ് മാപ്പിങ് എന്നിവ സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്ന് ന്യൂനപക്ഷ മന്ത്രാലയ സെക്രട്ടറി ശൈലേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.