കോടഞ്ചേരി: വയനാട്ടിൽ നിന്ന് മോഷ്ടിച്ച ഓട്ടോറിക്ഷ പോത്തുണ്ടി പാലത്തിൽ തലകുത്തനെ മ റിഞ്ഞു. ഞായറാഴ്ച രാത്രി ഏറെ വൈകിയാണ് സംഭവം. കാലവർഷത്തിൽ തകർന്നതാണ് പാലം. രാത്രിയാ യതു കൊണ്ടും പുഴവെള്ളത്തിെൻറ ഇരമ്പലും മൂലം പരിസരവാസികളാരും സംഭവം അറിഞ്ഞില് ല.
തിങ്കളാഴ്ച പുലർച്ചെയാണ് നാട്ടുകാർ അപകടം കാണുന്നത്. മുന്നറിയിപ്പായി നാട്ടുകാർ കെട്ടിയ ചുവന്ന റിബൺ അവഗണിച്ച് പാലം തകർന്നതറിയാതെ മോഷ്ടാക്കൾ മുന്നോട്ടെടുത്ത് തലകുത്തനെ മറിയുകയായിരുന്നു.
വയനാട്ടിൽ നിന്ന് വന്ന മോഷ്ടാക്കൾ ചുരം ഒന്നാം വളവിലൂടെ കടന്നു വന്നതാണെന്ന് കരുതുന്നു. ഓട്ടോയിലെ യാത്രക്കാർക്ക് എന്തു പറ്റി എന്ന് നാട്ടുകാർ അന്വേഷിക്കുന്നതിനിടയിൽ വാട്സ് ആപ്പിലൂടെ വിവരമറിഞ്ഞ ഉടമ സ്ഥലത്തെത്തി ഓട്ടോറിക്ഷ എടുത്തു കൊണ്ടു പോയി.
മോഷ്ടാക്കളെ കണ്ടെത്താൻ നാട്ടുകാർ അപകടത്തിൽ പരിക്കേറ്റ ആരെങ്കിലും സമീപത്തെ ആശുപത്രികളിലുണ്ടോ എന്നന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.