ഓട്ടിസം ബാധിച്ച വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരം: ഓട്ടിസം ബാധിച്ച പത്തു വയസ്സുകാരനായ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ സന്തോഷ് അറസ്റ്റിൽ. തിരുവനന്തപുരം ശ്രീകാര്യം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജൂലൈ 27നാണ് അധ്യാപകൻ വിദ്യാർഥിയെ സ്കൂളിൽ പീഡിപ്പിച്ചത്. സ്പീച്ച് തെറാപ്പിസ്റ്റിനോട് കുട്ടി സംഭവം പറയുകയായിരുന്നു.

കുട്ടി പീഡനത്തിന് ഇരയായതായി പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ നേതൃത്വത്തിലെ മെഡിക്കൽ ബോർഡ് ശ്രീകാര്യം പൊലീസിന് റിപ്പോർട്ട് നൽകിയിരുന്നു. മെഡിക്കൽ റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെ പൊലീസ് പൂഴ്ത്തിവെച്ചതായി ആരോപണം ഉയർന്നിരുന്നു.

Tags:    
News Summary - Autistic child sexually abused by teacher-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.