ക്ഷേത്രമുറ്റത്ത് കിടന്നുറങ്ങിയ ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം

കോട്ടയം: ക്ഷേത്രമുറ്റത്ത് കുടുംബത്തോടൊപ്പം ഉറങ്ങിക്കിടന്ന ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം. വെള്ളിയാഴ്ച പാലാ പുലിയന്നൂരിൽ ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. നിലവിളിച്ചതിനെ തുടർന്ന് കുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ ഓടി രക്ഷപ്പെട്ടു.

ഉത്സവശേഷം ക്ഷേത്ര പരിസരത്തുള്ളവരിൽ പലരും അവിടെ തന്നെയാണ് കിടന്നുറങ്ങിയത്. മാതാപിതാക്കൾക്കും സഹോദരനുമൊപ്പം കിടന്നുറങ്ങിയ കുട്ടിയെ എടുത്തുകൊണ്ടു പോയി നൂറ് മീറ്റർ അകലെയുള്ള സ്ഥലത്ത് വെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുഞ്ഞ് നിലവിളിച്ചതോടെയാണ് പ്രതികൾ ഓടി രക്ഷപ്പെട്ടത്.

പാലാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോക്സോ വകുപ്പുകൾ ചുമത്തി. 

Tags:    
News Summary - Attempted kidnapping and rape of a seven-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.