ഇടുക്കി: മൂന്നാർ ടോപ് സ്റ്റേഷനിൽ വിനോദസഞ്ചാരികളെ അക്രമിച്ച സംഭവത്തിൽ ഏഴുപേർക്കെതിരെ കേസെടുത്ത് ബോഡി നായ്ക്കന്നൂർ ടൗൺ പൊലീസ്. ടോപ് സ്റ്റേഷൻ സ്വദേശികളായ പി. വിനോദ്, ഋത്വിക്, ജെ. ഡേവിഡ്, കണ്ടാലറിയാവുന്ന മറ്റു നാലുപേർ എന്നിവർക്കെതിരെയാണ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തത്. പ്രതികൾ ഒളിവിലാണ്.
കഴിഞ്ഞ ദിവസമാണ് ടോപ് സ്റ്റേഷനിൽ വഴിയോര കടകൾക്ക് മുന്നിൽ ബസ് നിർത്തിയെന്നാരോപിച്ച് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ വഴിയോര കച്ചവടക്കാരും ടാക്സി ഡ്രൈവർമാരും ചേർന്ന് മർദിക്കുകയും വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആദ്യം അനങ്ങാതിരുന്ന തമിഴ്നാട് പൊലീസ് തേനി കലക്ടർ ഇടപെട്ട ശേഷമാണ് കേസെടുത്തത്. പ്രതികൾക്കായി മൂന്നാറിലും തമിഴ്‌നാട്ടിലും അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.