കുണ്ടറയിൽ സ്ഥാനാർഥിയുടെ കാറിന്​ നേരെ ആക്രമണം; തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്ന്​ മേഴ്സിക്കുട്ടിയമ്മ

കുണ്ടറ: കുണ്ടറയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന വിവാദമായ ഇ.എം.സി.സി ഡയറക്ടർ ഷിജു വർഗീസിനെ ബോംബെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമമെന്ന് പരാതി. അതേ സമയം ,തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അദ്ദേഹം സ്വയം സംഘടിപ്പിച്ചതാണിതെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഇദ്ദേഹം സഞ്ചരിച്ച കാറിന് നേരെ എറിഞ്ഞ ദ്രാവകം നിറച്ച കുപ്പി കാറിന് പിന്നിൽ തട്ടി തെറിച്ച് തീ പിടിച്ചെങ്കിലും അപകടം ഒഴിവായി.

ചൊവ്വാഴ്ച പുലർചേ അഞ്ചു മണിയോടെ കണ്ണനല്ലൂർ-കുണ്ടറ റോഡിൽ പാലമുക്കിനും കുരീപ്പളളിയ്ക്കും ഇടയിൽ ആ ളൊഴിഞ്ഞ സ്ഥലത്തായിരുന്നു സംഭവം. സംഭവം നടന്നയുടൻ അതുവഴി വരികയായിരുന്ന കണ്ണനല്ലൂർ എസ്.ഐ.സുന്ദരേശന്‍റെ നേതൃത്വത്തിലുള്ള സംഘം തീയണക്കുകയാണുണ്ടായത്.പിന്നാലെ വന്ന കാറിൽ നിന്നാണ് ബോംബ് കത്തിച്ച് എറിഞ്ഞതെന്നാണ് കാറിലുണ്ടായിരുന്ന സ്ഥാനാർഥി ഷിജു വർഗീസ് പൊലീസിനോട് പറഞ്ഞത്. കണ്ണനല്ലൂർ പൊലീസ് ഇദ്ദേഹത്തിന്‍റെ മൊഴിയെടുത്തു വരികയാണ്. ഫോറൻസിക്, സയിന്‍റിഫി സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - Attack on candidate's car kundara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.