ദിനേശ്
കരിമണ്ണൂർ: അസം സ്വദേശികൾ തമ്മിലുണ്ടായ വഴക്കിനിടെ തലക്ക് ചുറ്റികക്കടിച്ച് പരിക്കേൽപിച്ചു. സംഭവത്തിൽ പ്രതി ദിനേശ് ഗോകുലിനെ കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 9.30ന് ഉടുമ്പന്നൂർ അമയപ്രയിലാണ് സംഭവം.
ഇരുവരും മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിനിടെ അസം സ്വദേശി ഉമേഷിനെ (32) സുഹൃത്ത് ദിനേശ് ഗോകുൽ ചുറ്റികക്കടിച്ച് പരിക്കേൽപിക്കുകയായിരുന്നു. ഇയാളെ കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. കരിമണ്ണൂർ സി.ഐ ധനഞ്ജയദാസ്, എസ്.ഐ കെ. ജെ. ജോബി എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ ശനിയാഴ്ച രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.