തിരുവനന്തപുരം: വെള്ളയമ്പലം ആൽത്തറയിലെ എ.ടി.എം കവർച്ച കേസിലെ ഒന്നാംപ്രതിക്ക് ശിക്ഷ. റോമാനിയൻ സ്വദേശി ഇലി ഗബ്രിയേൽ മരിയനെയാണ് ശിക്ഷിച്ചത്. ഏഴ് കേസുകളിലായി മൂന്ന് വർഷം വീതമാണ് ശിക്ഷ. എന്നാൽ ശിക്ഷ ഒരുമിച്ച് മൂന്നുവർഷം അനുഭവിച്ചാൽ മതി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
ആറ് പ്രതികളുള്ള കേസിൽ പൊലീസ് രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. 2016ൽ വിചാരണ നടപടികൾ ആരംഭിച്ചശേഷം പിടികൂടിയ ആറാംപ്രതി ഒളിവിൽപോയി. പ്രതികൾ ഉപയോഗിച്ച സ്മോക്ക് ഡിറ്റക്ടർ, എ.ടി.എം മെഷീൻ കാർഡ് റീഡർ എന്നീ ഇലക്ട്രോണിക് ഉപകരണങ്ങൾ തിരിച്ചറിഞ്ഞു. എ.ടി.എം ചാനൽ മാനേജരായ ബിനു, സൈബർ പൊലീസ് ഉദ്യോഗസ്ഥൻ എന്നിവർ മൊഴിനൽകി.
കേസിലെ ഒന്നാംപ്രതി ഗബ്രിയേൽ മരിയൻ 2016 കാലഘട്ടത്തിൽ വെള്ളയമ്പലം ആൽത്തറ ജങ്ഷനിൽ പ്രവർത്തിക്കുന്ന എ.ടി.എം കൗണ്ടർ ഹാക്ക് ചെയ്യാവുന്ന യന്ത്രം ഘടിപ്പിക്കുന്ന വിഡിയോ ദൃശ്യങ്ങൾ കോടതിയിൽ നേരത്തെ പ്രദർശിപ്പിച്ചിരുന്നു. വിനോദ സഞ്ചാരികളെന്ന വ്യാജേന തലസ്ഥാനത്തെത്തി സംഘം എ.ടി.എം കൗണ്ടറിനകത്ത് ഫയർ അലാം സംവിധാനമെന്ന വ്യാജേന ഹാക്ക് ഉപകരണം ഘടിപ്പിച്ച് ഉപഭോക്താക്കളുടെ എ.ടി.എം കാർഡിന്റെ വിവരങ്ങളും രഹസ്യ പിൻകോഡുകളും ശേഖരിച്ച് മൂന്ന് കോടി രൂപ കവർന്നു എന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.