'ശമ്പളം 15,000, വർക്ക് അറ്റ് ഹോമിൽ 100 പേർ, ജോലി പി.വി. അൻവറിന്റെ പോസ്റ്റിൽ ബാപ്പാനെയും ബാപ്പാന്റെ ബാപ്പാനെയും തെറിവിളിക്കുക'; മന്ത്രി റിയാസിനെ പരിഹസിച്ച് അൻവർ

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ താൻ സജീവമായതോടെ 100 ചെറുപ്പക്കാർക്ക് മന്ത്രി മുഹമ്മദ് റിയാസ് ജോലി നൽകിയിട്ടുണ്ടെന്ന പരിഹാസവുമായി പി.വി.അൻവർ. 15,000 രൂപ ശമ്പളത്തിൽ നിയമിച്ച ചെറുപ്പക്കാരുടെ ജോലി പി.വി.അൻവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടാൽ അൻവറിന്റെ ബാപ്പാക്കും ബാപ്പാന്റെ ബാപ്പാക്കും വല്യാപ്പാക്കും തെറിവിളിക്കലാണ് ഇവരുടെ ജോലിയെന്ന് അൻവർ പരിഹസിച്ചു.

45 വർഷമായി ഇടതുപക്ഷം ഭരിക്കുന്ന ബേപ്പൂർ മണ്ഡലത്തിൽ നിന്ന് ജയിച്ചുവന്നവരിലേറെയും മന്ത്രിമാരായിരുന്നവരാണ്. എന്നിട്ട് എന്ത് വികസനമാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്ന് അൻവർ ചോദിച്ചു. മണ്ഡലത്തിലെ ആരോഗ്യമേഖലയുടെ അവസ്ഥ അതിദയനീയമാണെന്നും ഉള്ള ആശുപത്രിയിലാകട്ടെ ജീവനക്കാരോ മരുന്നോ  രോഗികൾക്ക് ടോയ്ലറ്റ് സൗകര്യം പോലുമില്ലെന്ന് അൻവർ കുറ്റപ്പെടുത്തി.

ആകാശത്തേക്ക് ബലൂണും പറത്തി പാലത്തിൽ പെയിന്റടിച്ച് റീൽസിടുന്നതല്ല വികസനമെന്നും ജനങ്ങളോട് അൽപമെങ്കിലും ഉത്തരവാദിത്തം മന്ത്രി  കാണിക്കണമെന്നും അൻവർ പറഞ്ഞു.

'എത്രത്തോളം ചീപ്പാണ് മന്ത്രി റിയാസ് നടത്തുവെന്നതിന് തെളിവാണ് കഴിഞ്ഞ ദിവസമുണ്ടായത്. ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത് ഇറങ്ങവേ ഞങ്ങൾ കണ്ടുമുട്ടി. കാറിൽ നിന്നിറങ്ങിയ രണ്ടുപേരും പരസ്പരം ഷെയ്ക് ഹാൻഡ് ചെയ്ത് കുശലം പറഞ്ഞ് പരിഞ്ഞു. എന്നിട്ട് അത് വിഡിയോ എടുത്ത് നാട് മുഴുവൻ പ്രചരിപ്പിച്ചു. മുഹമ്മദ് റിയാസിന്റെ മനസിലിവ് കണ്ടില്ലേ എന്ന് പറഞ്ഞ് അത് മാർക്കറ്റ് ചെയ്തു. ഇത്രയും ചീപ്പ് രാഷ്ട്രീയമാണ് കളിക്കുന്നത്. ഇത് കൊണ്ടൊന്നും അദ്ദേഹം രക്ഷപ്പെടാൻ പോകുന്നില്ല'- അൻവർ മാധ്യമങ്ങളോട് പറഞ്ഞു. 


Full View


Tags:    
News Summary - PV Anvar mocks Minister Muhammad Riyaz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.