അതിരപ്പിള്ളി പദ്ധതിക്കെതിരെ സി.പി.ഐ യുവജന സംഘടന 

തൃശൂർ: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി എൽ.ഡി.എഫ് നയത്തിനെതിരാണെന്നും നടപ്പാക്കാനുള്ള നീക്കം ചെറുക്കുമെന്നും സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫ്​. പദ്ധതിക്കെതിരെ അതിരപ്പിള്ളിയിൽ സമരപ്രതിജ്​ഞയും സംഘടിപ്പിച്ചു.

പരിസ്ഥിതി സൗഹൃദ വികസനമെന്ന മുദ്രാവാക്യമാണ് കഴിഞ്ഞ തെരെഞ്ഞെടുപ്പുകാലത്ത് എൽ.ഡി.എഫ് ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചത്. പദ്ധതിയുമായി മുന്നോട്ട് പോകാൻ കെ.എസ്​.ഇ.ബിക്ക് സർക്കാർ അനുമതി നൽകിയതായുള്ള വാർത്തകൾ പുറത്തു വന്നിരിക്കുന്നു. ഇത് എൽ.ഡി.എഫി​​​െൻറ പ്രഖ്യാപിത നയത്തിനെതിരാണ് -സംസ്ഥാന പ്രസിഡൻറ് അഡ്വ. ആർ. സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ പ്രസ്​താവനയിൽ പറഞ്ഞു.

അതിരപ്പിള്ളിയിൽ എ.ഐ.വൈ.എഫ്​ സംഘടിപ്പിച്ച സമരപ്രതിജ്​ഞ
 

പദ്ധതി സംബന്ധിച്ച് നിരവധി പഠനങ്ങൾ നടക്കുകയും പരിസ്ഥിതിക്ക് എതിരാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടുകയും ചെയ്തതാണ്. അതിരപ്പള്ളിയുടെ സമ്പന്നമായ ജൈവവൈവിധ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും തകർക്കുന്ന പദ്ധതിയാണിത്. ഇതുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിൽനിന്നും സർക്കാർ പിന്മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

Tags:    
News Summary - athirappalli aiyf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.