ആശാ വർക്കേഴ്സ് ഫെഡറേഷൻ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി

തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സ്റ്റേറ്റ് ആശാ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്തു.

ഹോണറേറിയം വർദ്ധിപ്പിക്കുക, ശൈലി ആപ്പ് സർവ്വേയ്ക്ക് മൊബൈൽ ടാബ് അനുവദിക്കുക, സർവ്വേയ്ക്ക് മാന്യമായ വേതനം നൽകുക, ആശമാരെ അന്യായമായി വാർഡ് മാറ്റുന്നതും പിരിച്ചുവിടുന്നതുമായ നടപടികൾ പിൻവലിക്കുക, വേതനം അടിക്കാൻ ഫോട്ടോകോപ്പി ആവശ്യപ്പെടുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാ വർക്കേഴ്സ് ഫെഡറേഷൻ സെക്രട്ടറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലും മാർച്ചും ധർണയും സംഘടിപ്പിച്ചത്.

സെക്രട്ടറിയേറ്റിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ്, ഫെഡറേഷൻ ജനറൽ സെക്രട്ടറി പി.പി പ്രേമ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Asha Workers Federation Secretariat held a march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.