‘കഷ്​ടപ്പെട്ട്​ ജീവിക്കുന്നവരുടെ വയറ്റത്തടിക്കൽ’: നാടക ബോർഡിന്​ പിഴയിട്ടതിനെതിരെ വ്യാപക പ്രതിഷേധം

കോഴിക്കോട്​: നാടക വണ്ടിയിൽ ബോർഡ്​ വെച്ചതിന്​ 24,000 രൂപ പിഴയിട്ട സംഭവത്തിൽ മോ​ട്ടോർ വാഹന വകുപ്പിനെതിരെ പ്ര തിഷേധം ശക്തം. ‘കഷ്​ടപ്പെട്ട്​ ജീവിക്കുന്നവരുടെ വയറ്റത്തടിക്കലാണ്’ ഈ നടപടി എന്നാണ്​ സമൂഹമാധ്യമങ്ങളിൽ ഉയരുന് ന പ്രതികരണം.

നാടകം കളിക്കാൻ പോകുന്നതിനിടെ വണ്ടി തടഞ്ഞ മോ​ട്ടോർ വാഹന വകു​പ്പിൻെറ നടപടി വിഡിയോയിൽ പകർത ്തി നാടകപ്രവർത്തകർതന്നെ പങ്കുവെക്കുകയായിരുന്നു. ആലുവ അശ്വതി തിയറ്ററിലെ കലാകാരന്മാർക്കാണ് ചേറ്റുവ പാലത്തിനട ുത്ത്​ വെച്ച്​ മോ​ട്ടോർ വാഹന വകുപ്പ്​ പിഴയിട്ടത്​. വണ്ടിയിലെ ബോർഡ്​ ടേപ്പ്​ വെച്ച്​ അളന്ന്​ ​ബോർഡിൻെറ വല ിപ്പം തീരുമാനിച്ചായിരുന്നു​ മോ​ട്ടോർ വാഹന വകുപ്പിൻെറ നടപടി​. നാടകം മുടങ്ങുമെന്നും ഇത്​ വലിയ തെറ്റാണോ എന്ന െല്ലാം നാടക പ്രവർത്തകർ ചോദിക്കുന്നുണ്ടായിരുന്നെങ്കിലും പിഴ ചുമത്തുന്ന നടപടിയുമായി ​ഉദ്യോഗസ്​ഥ മുന്നോട് ടുപോകുകയായിരുന്നു.

Full View

വിഡിയോ നിമിഷങ്ങൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതോടെ മോ​ട്ടോർ വാഹനവകുപ്പിൻെറ നടപടിക്കെതിരെ വിമർശവുമായി പ്രമുഖ നാടക​പ്രവർത്തകർ അടക്കം രംഗ​ത്തെത്തി. ‘‘ വിശപ്പാണ്​ സാറേ പ്രശ്​നം... ഒരാളുടേതല്ല പത്ത്​ പതിനഞ്ച്​ കുടുംബങ്ങളുടെ അരിപ്രശ്​നമാണ്​. നിയമം നിയമത്ത​ിൻെറ വഴിക്ക്​ നടക്കമെന്ന്​ അങ്ങയെപ്പോലെ തന്നെ തങ്ങൾക്കുമുണ്ട്​. പ​ക്ഷേ അതൊന്നും ​േദ ഇതുപോലെ മുട്ടാപ്പോക്കു ന്യായങ്ങളുടെ പുറത്താവരുത്​ സാറേ’’ എന്നായിരുന്നു​ ചിലരുടെ പ്രതികരണം. നടൻ ഹരീഷ് പേരടി, ഡോ. ബിജു, ബാലാജി ശര്‍മ, ബിനോയ് നമ്പാല, ശാരദക്കുട്ടി, ആസാദ്​, കാർട്ടൂണിസ്​റ്റ്​ സുധീർ തുടങ്ങിയവരും പ്രതിഷേധവുമായി എത്തി.

നാടക വണ്ടിക്ക്​ പിഴയിട്ടതല്ല, അന്യായം കാണിക്കുന്ന വൻ സ്രാവുകൾക്ക്​ നേരെ നിരന്തരം കണ്ണടക്കുന്നതാണ്​ തെറ്റെന്നായിരുന്നു ശാരദക്കുട്ടിയുടെ പ്രതികരണം. പരാക്രമം സാധുക്കളിലല്ല വേണ്ടൂ എന്ന് ഭരണസംവിധാനങ്ങളെ ഓർമ്മിപ്പിക്കാനും കഴിയണം.
കഷ്​ടപ്പാടുള്ള കലാ പ്രവർത്തകർക്ക് 24,000 രൂപ ചെറുതല്ല. പൊലീസുദ്യോഗസ്ഥയെ നാടകത്തിലാണെങ്കിൽ മാത്രമേ അഭിനന്ദിക്കാൻ കഴിയൂവെന്നും അവർ ഫേസ്​ബ​ുക്കിൽ കുറിച്ചു.

ആ പിഴ സംഗീത നാടക അക്കാദമി അടയ്ക്കട്ടെ എന്നായിരുന്നുആസാദിൻെ പ്രതികരണം. ഒരു കളിക്കു കിട്ടുന്ന പ്രതിഫലം സര്‍ക്കാര്‍ കൊള്ളയടിച്ചുവെന്നു പറയണം. പ്രമാണി വാഹനങ്ങള്‍ ഭംഗികൂട്ടി അധിക കൂട്ടിച്ചേര്‍ക്കല്‍ നടത്തി ഇതേ നിരത്തുകളില്‍ ഒഴുകുന്നുണ്ട്. കൈകാണിക്കാന്‍ ത്രാണിയുണ്ടാവില്ല അധികാരികള്‍ക്ക്. ട്രാഫിക് നിയമം ലംഘിച്ചതിന് അവര്‍ ശിക്ഷിക്കപ്പെടില്ല. ഈ വിവേചനം കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. നാടകബോര്‍ഡ് മാത്രം അധികാരികളെ അസ്വസ്ഥമാക്കുന്നുവെങ്കില്‍ പ്രശ്നമാണ്. സിനിമക്കാരായിരുന്നുവെങ്കില്‍ തൊടാന്‍ അറയ്ക്കും എന്നതുകൂടി കൂട്ടിവായിച്ചാല്‍ നാടകം എവിടെയാണ് നില്‍ക്കുന്നത് എന്നറിയാം -ആസാദ് പ്രതികരിച്ചു.

മദ്യപിച്ച് വണ്ടിയോടിച്ചാൽ പോലും 10000 രൂപ മാത്രം ഈടാക്കുന്ന നീതിന്യായ വ്യവസ്ഥയാണ് പാവപ്പെട്ട കലാകാരന്മാരുടെ അരിച്ചാക്കിന്മേൽ കാൽ ലക്ഷം രൂപ പിഴയുടെ ചാപ്പ കുത്തിയിരിക്കുന്നതെന്നായിരുന്നു കാർട്ടൂണിസ്​റ്റ്​ സുധീറിൻെറ പ്രതികരണം. മൂന്നു കോടി രൂപ നാടകപ്രവർത്തനങ്ങൾക്കായി ബജറ്റിൽ വകകൊള്ളിച്ച് സമസ്ത നാടക പ്രവർത്തകരുടേയും അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിയ സർക്കാർ അവരിൽ നിന്നു തന്നെ ശാപവാക്കുകൾ ക്ഷണിച്ചു വാങ്ങരുതെന്ന അഭ്യർഥനയുണ്ടെന്നും അദ്ദേഹം പറയുന്നു.

അവരുടെ ഒരു ദിവസത്തെ നാടകത്തിൻെറ മുഴുവൻ കാശും കൂട്ടിയാലും വീണ്ടും പിഴ തുകക്കായി കാശ് കണ്ടെത്തേണ്ടി വരും ആ നാടക കലാകാരന്മാർക്ക്. നിയമം ഒക്കെ പാലിക്കുന്നത് കൊള്ളാം പക്ഷെ അത് എല്ലാവർക്കും ഒരു പോലെ ആകണം. സർക്കാർ വാഹനത്തിൽ പച്ചക്കറി മേടിക്കാനും മക്കളെ സ്‌കൂളിൽ വിടാനും, വീട്ടുകാർക്ക് ഷോപ്പിങ്ങിനും, ബാഡ്മിൻറണും ഗോൾഫും കളിക്കാനും പോകുന്ന ഉദ്യോഗസ്ഥരെകൂടി പിടിച്ചു പിഴ ചുമത്തണം, പാവം നാടക കലാകാരന്മാരുടെ വണ്ടിയുടെ ബോർഡ് അളക്കാൻ കാണിക്കുന്ന ഈ ഉത്സാഹം സിനിമാ താരങ്ങളുടെയും, രാഷ്​ട്രീയ നേതാക്കളുടെയും സമൂഹത്തിലെ മറ്റ് ഉയർന്ന ആളുകളുടെയും വാഹനങ്ങൾ കൂടി പരിശോധിക്കാൻ ഉണ്ടാകണം. പറഞ്ഞാൽ ഒത്തിരി കാര്യങ്ങൾ പറയേണ്ടി വരും. നിയമം നടപ്പിലാക്കേണ്ടത് സാധാരണക്കാരൻെറ മാത്രം നെഞ്ചത്തു കയറിയില്ല... -ഇങ്ങനെയായിരുന്നു ഡോ. ബിജുവിൻെറ പ്രതികരണം.

‘‘എന്തൊരു ശുഷ്‌കാന്തി !! എൻറമ്മോ സമ്മതിക്കണം ... ജോലി ചെയ്യുന്നെങ്കിൽ ഇങ്ങനെ തന്നെ വേണം .. പാവപ്പെട്ടവൻെറ നെഞ്ചത്ത് കയറാൻ എന്തെളുപ്പം.. നാടക വണ്ടിയുടെ ഫ്ലക്സ് ബോർഡിൻെറ നീളം കൂടിയത്രേ ..പിഴ ചുമത്തി പോലും ! നാണമില്ലെടോ .. സർക്കാർ വാഹനങ്ങളിൽ അനധികൃത യാത്രക്കാരെയും, പച്ചക്കറിപോലുള്ള പ്രൈവറ്റ് കാര്യങ്ങൾക്കു വണ്ടി ഉപയോഗിക്കുന്ന അധികാര കൊഴുപ്പിനെയോ പിടിച്ചു പിഴ അടിക്കാൻ ചങ്കൂറ്റം കാണിക്കു ഹെ. ഒരു സംസ്കാരത്തിനെ വാർത്തെടുക്കാൻ കഷ്​ടപ്പെടുന്ന നാടക കലാകാരന്മാരുടെ കഞ്ഞിയിൽ പാറ്റ ഇടാൻ നാണമില്ലേ ???’’- ബാലാജി ശർമ ചോദിക്കുന്നു.

നാടകവണ്ടിയുടെ ബോർഡ് വീണ് ആയിരകണക്കിന് ആളുകൾ മരിച്ച നാടല്ലെ കേരളം.. അതിനാൽ ഇതിന്റെ വിഡിയോയിൽ കാണുന്ന നിസ്സഹായരായ നാടകക്കാരെ വില്ലൻമാരാക്കി സമൂഹ മാധ്യമങ്ങളിലൂടെ തെറി പറയാം... പ്രിയപ്പെട്ട സഹോദരി ഇങ്ങിനെ ആയിരകണക്കിന് നാടക കലാകാരൻമാർ കേരളം മുഴുവൻ നാടകബോർഡുവെച്ച് തലങ്ങും വിലങ്ങും ഓടിയിട്ടാണ് ഇന്ന് നിങ്ങൾ കാണുന്ന കേരളമുണ്ടായത്..ഒരു നാടകം കളിച്ചാൽ 500 രൂപ തികച്ച് കിട്ടാത്ത നാടക കലാകാരൻമാരും 5000 രൂപ പോലും ബാക്കിയുണ്ടാവാത്ത നാടകസമതിയുടെ നടത്തിപ്പുകാരനും 24000/- രൂപ കൊടുത്ത തെരുവിൽ അപമാനിക്കപ്പെടുമ്പോൾ നമ്മൾ ഇത്രനാളായി ഉണ്ടാക്കിയെടുത്ത സാംസ്കാരിക കേരളമാണ് ലോകത്തിന്റെ മുന്നിൽ നാണം കെടുന്നത് -ഹരീഷ്​ പേരടി ഫേസ്​ബുക്കിൽ കുറിച്ചു.

ആകെയുള്ളത് നാടകത്തിനോടുള്ള അടങ്ങാത്ത അഭിനിവേശം മാത്രമാണ്. ചില ചെറിയ സന്തോഷങ്ങളിൽ ജീവിക്കുന്നവർ, കഷ്​ടപ്പാടും, പ്രാരാബദ്ധങ്ങളും മാത്രം കൈമുതലായുള്ളവർ, നാടകം കളിക്കുമ്പോൾ കിട്ടുന്ന ഊർജ്ജവും 500/700 രൂപയും കൊണ്ട് ജീവിതം മുന്നോട്ട് തള്ളിനീക്കുന്നവർ... പാട്ടബാക്കിയും, കാട്ടുക്കുതിരയും, നമ്മളൊന്നും ഒക്കെ നെഞ്ചേറ്റിയവരാണ് നമ്മൾ..എന്ന് ആവേശത്തോടെ ആർത്തുവിളിക്കുമ്പോൾ ഇതൊന്നും കാണാതെ പോകരുത് -ബിനോയ് നമ്പാല പറയുന്നു.

Tags:    
News Summary - Artists against Drama Vehicle fine MVD-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.