ഇരിങ്ങാലക്കുട: വിദേശ മലയാളിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി അരക്കോടി തട്ടിയെടുത്ത കേസിൽ പ്രധാന പ്രത ി പിടിയിൽ. തെക്കൻ ജില്ലകളിലെ കുപ്രസിദ്ധ ഗുണ്ട എറണാകുളം ഇരുമ്പനത്ത് താമസിക്കുന്ന മരിയനന്ദനയിൽ ഷാരോണിനെയാണ് (29 ) അറസ്റ്റ് ചെയ്തത്. മഫ്ടിയിൽ പിന്തുടർന്ന പൊലീസ് ഇടപ്പള്ളി പള്ളി പരിസരത്തുനിന്നാണ് സിനിമാശൈലിയിൽ ഇയാള െ സാഹസികമായി വലയിലാക്കിയത്.
2018 ഡിസംബറിൽ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വിദേശമലയാളിയെ കോയമ്പത്തൂർക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി അരക്കോടി തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. എൻ.ഐ.എയിലെ ഐ.പി.എസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന കാറിൽ പൊലീസ് ബോർഡ്െവച്ച് തോക്കും ആയുധങ്ങളുമായാണ് അക്രമിസംഘം എത്തിയത്. കേസിൽ നാലോളം പ്രതികളെ കൂടി പിടികൂടാനുണ്ട്.
രണ്ടുദിവസം മുേമ്പ ഷാരോണിെൻറ നീക്കം മനസ്സിലാക്കി ഇടപ്പള്ളി പള്ളിയിൽ പ്രാർഥനക്കെത്തുന്നവർക്കിടയിൽ മഫ്ടിയിൽ പൊലീസ് സംഘം തങ്ങുന്നുണ്ടായിരുന്നു. പൊലീസ് നീക്കമറിയാൻ അനുയായികളുടെ സംഘം തന്നെ ഇയാൾക്കുണ്ട്. ഇവർ പരിസരം വീക്ഷിച്ച് സുരക്ഷിതത്വം ഉറപ്പു വരുത്തിയ ശേഷമാണ് സാധാരണ ഇയാൾ പുറത്തിറങ്ങുക. അതുകൊണ്ട് അതീവ രഹസ്യമായായിരുന്നു പൊലീസ് നടപടി. പള്ളി പരിസരത്തുെവച്ചാണ് ഇയാളെ കീഴടക്കിയത്.
എറണാകുളം- ആലപ്പുഴ മേഖലയിലെ ഗുണ്ടാനേതാവാണ് ഷാരോൺ. കൊലപാതകം കൊലപാതകശ്രമമടക്കം നിരവധി കേസുകളിൽ പ്രതിയാണ്. കൊല്ലം കുണ്ടറയിൽ കോളജ് പഠനകാലത്ത് അടിപിടിക്കേസിൽ പ്രതിയായിരുന്ന ഇയാൾ 2015ൽ ആലപ്പുഴ മണ്ണഞ്ചേരിയിൽ വേണുഗോപാൽ എന്നയാളെ വെട്ടിക്കൊന്നതോടെ കുപ്രസിദ്ധി നേടി. ഗുണ്ടകളായ മാക്കാൻ സജീറിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും, തൊപ്പി കണ്ണൻ എന്നയാളെ ആക്രമിച്ചതിനും കേസുണ്ട്. മറ്റൊരാളുടെ പേരിൽ സിം കാർഡുകളെടുത്ത് കൊലപാതകം ആസൂത്രണം ചെയ്തതിനും കേസുകളുണ്ട്.
റൂറൽ എസ്.പി. വിജയകുമാരെൻറ മേൽനോട്ടത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസ്, ഇൻസ്പെക്ടർ പി.ആർ. ബിജോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓപറേഷൻ. എസ്.ഐ കെ.എസ്. സുബിന്ത്, എ.എസ്.ഐ പി.കെ. ബാബു, സീനിയർ സി.പി.ഒ കെ.എ. ജനിൻ, ഷഫീർ ബാബു, എ.കെ. മനോജ്, ഇ.എസ്. ജീവൻ, അനൂപ് ലാലൻ, വൈശാഖ് മംഗലൻ, ശിവപ്രസാദ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.