വർക്കല: അയിരൂർ എം.ജി.എം മോഡൽ സ്കൂൾ വിദ്യാർഥി അർജുൻ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് വർക്കല സി.ഐ ബി.എസ്. സജിമോൻ പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം നടക്കുന്നത്. എന്നാൽ അർജുെൻറ രക്ഷാകർത്താക്കളുടെ പരാതിയും ഈ കേസിൽ ഉൾപ്പെടും. വൈസ് പ്രിൻസിപ്പൽ രാജീവ് ഭീഷണിപ്പെടുത്തിയതിനാലാണ് അർജുൻ ജീവനൊടുക്കിയതെന്നാണ് രക്ഷാകർത്താക്കളുടെ പരാതി. എന്നാൽ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി പ്രത്യേകം കേസ് പൊലീസ് എടുത്തിട്ടില്ല.
അതിനിടെ, സി.െഎയും സംഘവും സ്കൂളിലെത്തി പ്രാഥമിക അന്വേഷണം നടത്തി. വൈകീട്ട് ആറരയോടെ സ്കൂൾ ഓഫിസിൽ ചോദ്യംചെയ്യുന്നതിനിടെ വൈസ് പ്രിൻസിപ്പൽ കുഴഞ്ഞുവീണു. പൊലീസ് ഉടൻ അദ്ദേഹത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോഴും ചികിത്സയിലുള്ള അദ്ദേഹത്തിന് പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിൽനിന്നുതന്നെ അടുത്ത ദിവസങ്ങളിൽ കൂടുതൽ മൊഴി രേഖപ്പെടുത്തുമെന്നറിയുന്നു.
വൈസ് പ്രിൻസിപ്പൽ, സഹ അധ്യാപകർ, അർജുെൻറ സഹപാഠികൾ എന്നിവരിൽനിന്നൊക്കെ പൊലീസ് ബുധനാഴ്ച തന്നെ മൊഴിയെടുത്തിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് സ്കൂളിലെത്തിയ വിദഗ്ധ സംഘം സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. വൈസ് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കുന്ന മുറിയിലും പരിശോധന നടന്നു. വൈസ് പ്രിൻസിപ്പലിനെതിരെ 306 വകുപ്പ് പ്രകാരം കേസെടുെത്തന്ന് സൂചനയുണ്ട്. പക്ഷേ, ഇത് സ്ഥിരീകരിക്കാൻ സി.ഐ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.