മരിച്ച തോമസ് എബ്രഹാം
വെള്ളറട: വിവാഹ വാർഷിക ദിനത്തിൽ ഭാര്യയുമായുള്ള തർക്കം പരിഹരിക്കാനെത്തിയ അമ്മാവന് കുത്തേറ്റു. അമ്മാവനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പിതാവിനെ കസേരകൊണ്ട് അടിച്ചുകൊന്നു. അമ്പൂരി തുടിയാംകോണം കൂരല്ലൂര്‍ വീട്ടില്‍ തോമസ് എബ്രഹാം(62) ആണ് മരിച്ചത്. മകൻ ഷാനു തോമസ്(30) ആണ് ആക്രമിച്ചത്. അമ്മാവന് വര്‍ഗീസിന് (50) കത്തി വീശില്‍ സാരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രി ഒമ്പതു മണിക്കാണ് സംഭവം. തോമസ് എബ്രഹാമിന്റെ മൃതദേഹം പൊലീസ് കാരക്കോണം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ഷാനുവിന്റെയും ഭാര്യ മരിയയുടെയും രണ്ടാമത് വിവാഹ വാര്‍ഷിക ദിനത്തിലാണ് കൊലപാതകം നടന്നത്. ഷാനു കോയമ്പത്തൂരില്‍ മസാജ് സെന്റര്‍ നടത്തുകയാണ്. ഭാര്യ ലാബ് ടെക്നീഷ്യനാണ്. വിവാഹ വാര്‍ഷികം ആഘോഷിക്കാൻ ഒരാഴ്ച മുമ്പാണ് ഇവര്‍ വീട്ടിലെത്തിയത്. വിവാഹ വാര്‍ഷിക പാര്‍ട്ടി കഴിഞ്ഞ് രാത്രി ബന്ധുക്കൾ പിരിഞ്ഞു പോയശേഷമാണ് ഷാനു തോമസും ഭാര്യയുമായി വാക്കേറ്റമുണ്ടായത്. തോമസ് എബ്രഹാം അറിയിച്ചതനുസരിച്ച് വര്‍ഗീസ് ഉടനെത്തി വഴക്ക് പരിഹരിക്കാന്‍ ശ്രമിച്ചതോടെ ഷാനു പ്രകോപിതനായി കത്തിയെടുത്ത് വീശി. നെഞ്ചിന് കൈക്കും തോളിനുമാണ് പരിക്ക്. തർക്കം അമ്മാവനെ അറിയിച്ചതില്‍ അരിശം പൂണ്ട ഷാനു പിതാവ് തോമസ് എബ്രഹാമിനെ പ്ലാസ്റ്റിക് കസേരകൊണ്ട് അടിച്ചു വീഴ്ത്തി. ബഹളവും ഒച്ചപ്പാടും കേട്ട് നാട്ടുകാര്‍ ഓടികൂടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെള്ളറട എസ് .ഐ. പ്രജീഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജിജു, അനില്‍കുമാര്‍, അനീഷ്, ദീപു കുമാര്‍, വിഷ്ണു, സതീഷ്, ജെസീം അടങ്ങുന്ന സംഘം ഷാനു തോമസിനെ പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.