തൃശൂർ: മൃതദേഹം ദഹിപ്പിക്കാൻ അനുമതി നൽകി തൃശൂർ അതിരൂപത. ഇക്കാര്യം അറിയിച്ച് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഇടവകകൾക്ക് സർക്കുലർ അയച്ചു. കഴിഞ്ഞ ദിവസം ചാലക്കുടിയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു.
ഇരിങ്ങാലക്കുട രൂപതയുടെ കീഴിൽ വരുന്ന തച്ചുടപറമ്പിൽ പള്ളിയിൽ സംസ്കാരം തടയുകയായിരുന്നു. പിന്നീട് കലക്ടർ ഇടപെട്ടാണ് മൃതദേഹം സംസ്കരിച്ചത്. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തൃശൂർ അതിരൂപത മൃതദേഹ സംസ്കാരത്തിന് ദഹിപ്പിക്കലിനും അനുമതി നൽകിയത്.
നിർദേശങ്ങൾ കോവിഡ് പശ്ചാത്തലത്തിലുള്ളതും ഓരോ ഇടവകയുടെയും പ്രത്യേക സാഹചര്യം പരിഗണിച്ചും അനുയോജ്യമായ രീതിയിലുമായിരിക്കണം നിർവഹിക്കേണ്ടതെന്നും ബിഷപ്പ് ഇടവക വികാരിമാർക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.