മാര്‍ ആന്‍ഡ്രൂസ് താഴത്ത്

ആര് വാഴണം, വീഴണം എന്ന് തീരുമാനിക്കുന്നതിൽ സഭക്കും പങ്കുണ്ട്, മതപരിവർത്തനം ആരോപിച്ച് പീഡിപ്പിച്ചവർ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും -മാര്‍ ആന്‍ഡ്രൂസ് താഴത്ത്

തൃശൂർ: മതപരിവർത്തനം ആരോപിച്ച് തങ്ങളെ പീഡിപ്പിക്കുന്നവർ ദൂരവ്യാപക പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂർ അതിരൂപതാ സമുദായ ജാഗ്രത സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ആര് വാഴണമെന്നും വീഴണമെന്നും തീരുമാനിക്കുന്നതിൽ സഭക്കും പങ്കുണ്ടെന്നും തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുമ്പോൾ എല്ലാവരും വിവേകത്തോടെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.

"2021 നിയസഭാ തെരഞ്ഞെടുപ്പിന് മുൻപ് സർക്കാര്‍ ജെബി കോശി കമ്മിഷനെ നിയോഗിച്ചു. പക്ഷെ ആ റിപ്പോർട്ട് ഇപ്പോൾ എവിടെയാണെന്നും ആന്‍ഡ്രൂസ് താഴത്ത് ചോദിച്ചു. 288 ശുപാർശകൾ ഈ കമ്മീഷൻ നൽകി. റിപ്പോർട്ട് വിവരങ്ങൾ പുറത്ത് വിടാത്തതും ശുപാർശകൾ നടപ്പാക്കാത്തതും സർക്കാർ കാട്ടുന്ന അവഗണനയാണ്. നിയമ നിർമ്മാണ സഭകളുടെ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുമ്പോൾ എല്ലാവരും വിവേകത്തോടെ പെരുമാറണം.

തെരഞ്ഞെടുപ്പിലും സര്‍ക്കാര്‍ സര്‍വീസുകളിലും സഭാംഗങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കണം. സർക്കാർ സർവീസിൽ പ്രാതിനിധ്യം വർധിപ്പിക്കേണ്ടത് ആവശ്യകതയാണ്. മതപരിവർത്തനം ആരോപിച്ച് ഞങ്ങളെ പീഡിപ്പിക്കുന്നവർ ദൂരവ്യാപക പ്രത്യാഖാതങ്ങൾ നേരിടേണ്ടി വരും."-മാര്‍ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

Tags:    
News Summary - Archbishop Mar Andrews Thazhath of the Archdiocese of Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.