കേരളാ പൊലീസ് ഹവില്‍ദാര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:  കേരളാ പൊലീസില്‍ സ്പോര്‍ട്​സ്​ വിഭാഗത്തില്‍ ഹവില്‍ദാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നീന്തല്‍ വിഭാഗത്തില്‍ സ്ത്രീകള്‍ക്ക് മാത്രവും ഹാന്‍റ്ബോള്‍, ഫുട്ബോള്‍ എന്നിവയില്‍ പുരുഷന്‍മാര്‍ക്ക് മാത്രവും അത് ലറ്റിക്, ബാസ്ക്കറ്റ് ബോള്‍, സൈക്ലിംഗ്, വോളിബോള്‍ എന്നിവയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം.

അപേക്ഷകള്‍ സെപ്റ്റംബര്‍ 10 ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പ്

അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, സായുധ പോലീസ് സേനാഭവന്‍, പേരൂര്‍ക്കട, തിരുവനന്തപുരം - 5 എന്ന വിലാസത്തില്‍ ലഭിക്കണം.

വിജ്ഞാപനം, അപേക്ഷ ഫോറം, മറ്റു വിവരങ്ങള്‍ എന്നിവ സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍ററിന്‍റെ ഫെയസ്ബുക്ക് പേജിലും കേരളാ പൊലീസിന്‍റെ വെബ്സൈറ്റിലും ലഭിക്കും.

Tags:    
News Summary - Applications are invited for the post of kerala police hawaldar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.