ജി സുകുമാരൻ നായർ
കോട്ടയം: എസ്.എൻ.ഡി.പിയുമായി സഹകരിക്കാൻ തയാറാണെന്ന സൂചനകൾ നൽകി എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. വെള്ളാപ്പള്ളി ആവശ്യപ്പെടുകയാണെങ്കിൽ ചർച്ചകൾക്ക് തയാറാവുമെന്ന് അദ്ദേഹം പറഞ്ഞു. സഹോദരസംഘടയെന്ന നിലയിൽ ചേരാവുന്ന മേഖലകളിലൊക്കെ ചേരും. സഹകരിച്ച് പ്രവർത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വെള്ളാപ്പള്ളിയെ രാഷ്ട്രീയക്കാർ വിലകുറഞ്ഞ ഭാഷയിൽ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയെ രാഷ്ട്രീയക്കാർ വില കുറഞ്ഞ ഭാഷയിൽ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ഒരു പ്രബല സംഘടനയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്ന ആളാണ് 89 കാരനായ വെള്ളാപ്പള്ളി. അദ്ദേഹം എന്തെങ്കിലും ഏറിയ വാക്കുകൾ ഉപയോഗിച്ചെങ്കിൽ നമ്മൾ ക്ഷമിക്കണം. രാഷ്ട്രീയക്കാർ അദ്ദേഹത്തെ വിലകുറഞ്ഞ ഭാഷയിൽ ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ കാറിൽ കയറ്റി കൊണ്ടു പോയി എന്ന പരാമർശം ശരിയല്ല. ഇത്ര ചീപ്പായി പറയാൻ പറ്റുമോ? വെള്ളാപ്പള്ളി കാർ കണ്ടിട്ടില്ലാത്ത ആളാണോ, ഇവരൊക്കെ കാണുന്നതിനും മുമ്പ് തന്നെ കാർ കണ്ടിട്ടുള്ള ആളാണ് വെള്ളാപ്പള്ളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. സതീശൻ ഈഴവ വിരോധിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അയാൾക്ക് വട്ടാണ്, ഊളമ്പാറയിൽ ചികിത്സക്ക് അയക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. മുസ്‍ലിം ലീഗിന്റെ നാവാണ് വി.ഡി സതീൻ. ലീഗിന്റെ വാക്കുകളാണ് സതീശനിലൂടെ പുറത്ത് വരുന്നതെന്നും അദ്ദേഹം പറഞ്ഞിതുgg;.
മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള അടവുനയമാണ് സതീശൻ സ്വീകരിക്കുന്നത്. വർഗീയവാദികൾക്ക് കുടപിടിച്ച് അവരുടെ തണലിൽ നിൽക്കുന്ന സതീശൻ രാഷ്ട്രീയമര്യാദ കാണിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും തമ്മിലടിപ്പിച്ചത് യു.ഡി.എഫ് ആണെന്നും എന്നാൽ ഇനി എൻ.എസ് എസുമായി കലഹത്തിനില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. മറിച്ച് എൻ.എസ്.എസുമായി സമരസപ്പെട്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.