മലപ്പുറം: വിവാദപരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ച് കെ.ടി ജലീൽ. മലപ്പുറത്തെ കുറിച്ച് പറഞ്ഞാൽ അതെങ്ങനെ മുസ്‍ലിം വിരുദ്ധമാകുമെന്ന് കെ.ടി ജലീൽ. വെള്ളാപ്പള്ളി നടേശന്റെ പ്രതികരണങ്ങൾ ആ രീതിയിൽ വ്യാഖ്യാനിക്കുന്നത് മുസ്‍ലിം ലീഗാണെന്നും കെ.ടി ജലീൽ കുറ്റപ്പെടുത്തി. തിരുവനന്തപുരത്തെ കുറിച്ച് പറഞ്ഞാൽ അത് ഹിന്ദുവിരുദ്ധമാകുമോയെന്നും അദ്ദേഹം ചോദിച്ചു.
'വെള്ളാപ്പള്ളി ഒരു സംഘടനയുടെ നേതാവാണ്. മുസ്‍ലിം ലീഗിൽ നിന്ന് ഉണ്ടായ തിക്താനുഭവങ്ങളെക്കുറിച്ചാണ് വെള്ളാപ്പള്ളി പറഞ്ഞത്. മലപ്പുറത്തെക്കുറിച്ച് പറഞ്ഞാൽ അത് എങ്ങനെയാണ് മുസ്‍ലിം സമുദായത്തിന് മാത്രം എതിരാണെന്ന് പറയുക. അങ്ങനെ ഒരു വ്യാഖ്യാനം മുസ്‍ലിം ലീഗ് ഉണ്ടാക്കിയെടുക്കുന്നതാണ്,ലീഗ് അതിനെ ഉപയോഗിക്കുകയാണ്.
ഒരുമിച്ച് നിന്ന സമയത്ത് നല്ല അനുഭവങ്ങൾ ഉണ്ടാക്കിക്കൊടുത്താൽ മാത്രമേ നല്ലത് പറയൂ. തിക്താനുഭവങ്ങൾ ഉണ്ടാക്കിക്കൊടുത്താൽ മോശമായിട്ടുള്ള കാര്യങ്ങൾ പറയുമെന്നും വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ മുൻനിർത്തി കെ.ടി ജലീൽ പറഞ്ഞു.
മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നും എസ്.എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മലപ്പുറത്ത് ഈഴവര്‍ക്കായി ഒന്നുമില്ലെന്നും വെറും തൊഴിലുറപ്പ് മാത്രമേയുള്ളൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.