ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സമ്മേളനവും റാലിയും നാളെ

കൊല്ലം: ദക്ഷിണ വാർഷിക സമ്മേളനവും അവകാശ സംരക്ഷണ റാലിയും തിങ്കളാഴ്ച കൊല്ലത്ത് നടക്കും. 70ാം വാർഷിക ആഘോഷത്തിന് 2025 ജനുവരി ഒന്നിനാണ് തുടക്കം കുറിച്ചത്. ഒരു വർഷത്തിനിടെ മാനവമൈത്രി സമ്മേളനങ്ങൾ, സ്നേഹ സൗഹൃദ കൂട്ടായ്‌മകൾ, മീഡിയ സെമിനാറുകൾ, കർമശാസ്ത്ര സെമിനാറുകൾ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ എന്നിവ നടത്തിയതായി ജന. സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

റാലി തിങ്കളാഴ്‌ച വൈകിട്ട് കൊല്ലം ആശ്രാമത്ത് നിന്നാരംഭിച്ച് കൺട്രോൾമെന്‍റിൽ സമാപിക്കും. സമ്മേളനം സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എം.പിമാരായ എം.പി.അബ്ദുസ്സമദ് സമദാനി, എൻ.കെ.പ്രേമചന്ദ്രൻ, എം.എൽ.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, എം. നൗഷാദ് തുടങ്ങിയവർ പങ്കെടുക്കും.

Tags:    
News Summary - South Kerala Jamiatul Ulama conference and rally tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.