ചെറുവള്ളി എസ്റ്റേറ്റ്: കോടതിവിധി തിങ്കളാഴ്ച

തൃശൂർ: വിവാദമായ ചെറുവള്ളി എസ്റ്റേറ്റിെൻ്റ ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച കേസിൽ പാലാ കോടതിയുടെ വിധി തിങ്കളാഴ്ച. അയന ചാരിറ്റബിൾ ട്രസ്റ്റ്, ഹാരിസൺസ്​ മലയാളം ലിമിറ്റഡ്, ഡോ. സിനി പുന്നൂസ്​, അന്തരിച്ച ബിഷപ്പ് കെ.പി. യോഹന്നാൻ എന്നവർക്കെതിരെയാണ് സർക്കാർ കേസ്​ ഫയൽ ചെയ്തത്. എരുമേലി സൗത്ത് വില്ലേജിലും മണിമല വില്ലേജിലും ഉൾപ്പെട്ട 2263 ഏക്കർ ഭൂമി തിരിച്ചുപിടിക്കാനാണ് സർക്കാർ കോടതി കയറിയത്.

സർക്കാരിെൻ്റ വാദപ്രകാരം ഇത് ഗവൺമെൻ്റ് ഭൂമിയാണ്. എരുമേലി സൗത്ത് വില്ലേജിലെ ഭൂമി 1910 ലെ സെറ്റിൽമെൻ്റ് രജിസ്റ്റർ പ്രകാരം പണ്ടാരവകപ്പാട്ടം ഭൂമിയാണെന്ന് സർക്കാർ വാദിച്ചു.  ​ഹൈകോടതിയുടെ നിരവധി വിധികളിൽ പറഞ്ഞിരിക്കുന്നതുപോലെ, ഉടമസ്​ഥാവകാശം നിർണ്ണയിക്കുന്നതിനുള്ള അടിസ്​ഥാനവും അടിസ്​ഥാനപരവുമായ രേഖയും സെറ്റിൽമെൻ്റ് രജിസ്റ്റർ ആണ്.

ഹാരിസൺസ്​ അടക്കമുള്ളവർ ഹാജരാക്കിയ 1947 ലെ ആധാരങ്ങളിലും ഇത് പണ്ടാരവകപ്പാട്ടം ഭൂമിയാണെന്ന് പറയുന്നു. അതേസമയം, ബിഷപ്പ്കെ.പി. യോഹന്നാെൻ്റ ട്രസ്റ്റ് (മുൻ പേര് ഗോസ്​പൽ ഫോർ ഏഷ്യ) 2005 ൽ ഹാരിസൺസിൽ നിന്ന് ഭൂമി (ഉടമസ്​ഥാവകാശം) വാങ്ങിയതായി അവകാശപ്പെട്ടു.

2005ന് മുമ്പുള്ള ഒരു രേഖയും ഇത് ഒരു സ്വകാര്യ ഭൂമിയാണെന്നതിന് രേഖാപരമായ തെളിവില്ല. പണ്ടാരവക ഭൂമിയുടെ ഉടമസ്​ഥാവകാശം സർക്കാരിനാണ്. മണിമല വില്ലേജിലെ (150 ഏക്കർ) വസ്​തു സെറ്റിൽമെൻ്റ് രജിസ്റ്ററിൽ ഒരു വനഭൂമിയാണെന്ന്ും സർക്കാർ വാദിച്ചു.

  • ഹാരിസൺസും അവരുടെ മുൻഗാമികളും ഒരു നൂറ്റാണ്ടിലേറെയായി കൈവശം വച്ചിരുന്നു ഭൂമിയാണെന്നും അതിനാൽ, അവർക്ക് പ്രതികൂല കൈവശാവകാശമുണ്ടെന്നുമാണ് അയന ട്രസ്റ്റ് അടക്കമുള്ളവരുടെ ഒന്നാമത്തെ വാദം.എത്ര കാലം കൈവശം വച്ചാലും ഉടമസ്​ഥത സൃഷ്ടിക്കപ്പെടില്ലെന്ന് സർക്കാർ വാദിച്ചു. ഇന്ത്യയിലെ കോടതികൾ അംഗീകരിച്ച നിയമമാണിത്. ആധാരങ്ങളുടെ അടിസ്​ഥാനത്തിലാണ് അവരുടെ ഉടമസ്​ഥാവകാശം. അത്തരമൊരു സാഹചര്യത്തിൽ ഹാരിസൺസ്​ അടക്കമുള്ളവർക്ക് പ്രതികൂല കൈവശാവകാശം ഉന്നയിക്കാൻ കഴിയില്ല. നിയമപ്രകാരം, ഉടമസ്​ഥാവകാശവും പ്രതികൂല കൈവശാവകാശ അവകാശവാദങ്ങളും ഒരുമിച്ച് പോകില്ല ഭൂമി വിൽപ്പന നടത്തിയവർക്ക് ഉടമസ്​ഥാവകാശം ഉണ്ടായിരുന്നുവെന്ന് രേഖകളിൽ പറഞ്ഞിട്ടില്ലെന്നും ഗവ. പ്ലീഡർ വാദിച്ചു.
  • ഈ ഭൂമിയുടെ ഉടമസ്​ഥാവകാശം 1923ാം നമ്പർ രേഖ പ്രകാരം ബ്രിട്ടീഷ് കമ്പനിക്ക് ലഭിച്ചിരിക്കുന്നുവെന്നാണ് ഹാരിസൺസ്​ അടക്കമുള്ളവരുടെ രണ്ടാമത്തെ വാദം. ഈ രേഖ ‘ഗ്രാൻ്റ്‘ തെളിയിക്കുന്ന ഒരു ആധാരമാണ്; പട്ടയമല്ലന്നാണ് സർക്കാർ വാദം. വാങ്ങുന്നയാൾ ഗ്രാൻ്റുകൾ അല്ലെങ്കിൽ മറ്റ് രേഖകളിൽ അല്ലെങ്കിൽ എഴുത്തുകളിൽ അടങ്ങിയിരിക്കുന്ന കരാർ, വ്യവസ്​ഥകൾ, എന്നിവ പാലിക്കാൻ നിർദ്ദേശിക്കുന്നു. അവർക്ക് ഉടമസ്​ഥാവകാശം ഉണ്ടായിരുന്നുവെങ്കിൽ അത് വ്യകതമായി പറയുമായിരുന്നു. അങ്ങനെ ഉടമസ്​ഥത ഒരിടത്തും പറഞ്ഞിട്ടില്ല.
  • ഈ സ്വത്തിന്റെ അവകാശം കൊങ്കൂർ നമ്പൂതിരിമാർക്കായിരുന്നു. 1947ൽ അവർ അവകാശം ഇപ്പോഴത്തെ ഉടമകളുടെ മുൻഗാമികൾക്ക് വിറ്റുവെന്നാണ് ട്രസ്റ്റിെൻ്റ മൂന്നാമത്തെ വാദം. ഈ പ്രസ്​താവന വ്യാജമായും വഞ്ചനയുമാണെന്ന്് സർക്കാർ വാദിച്ചു. 1947 ലെ ആധാരം ഒരു ജന്മംകൈമാറ്റആധാരമാണ്. കൊങ്ങൂർ നമ്പൂതിരിമാരാണ് ഇത് നടപ്പിലാക്കിയത്. എന്നാൽ ആധാരത്തിൽ കുന്നത്തുനാടും ആലങ്ങാട്ടെ പറവൂരും നമ്പൂതിരിമാരാണ് ഇത് നടപ്പിലാക്കിയതെന്ന് കാണിക്കും. ഇത് പണ്ടാരപാട്ടം ഭൂമിയാണ്. ജന്മം ഭൂമിയല്ല.
  • നാലാമത്തെ വാദം മണിമല വില്ലേജിലെ വനഭൂമിയുടെ ഉടമസ്​ഥാവകാശം അവരുടെ മുൻഗാമികൾക്ക് 1935 ലെ 792ാം നമ്പർ പട്ടയ പ്രകാരം ലഭിച്ചവെന്നാണ്. 2005 ലെ ഉടമസ്​ഥാവകാശ രേഖയിൽ ഈ രേഖ പരാമർശിച്ചിട്ടില്ലെന്നും ഇത് വ്യാജരേഖയാണെന്നും സർ്ക്കാർ വാദിച്ചു.. ഇതിൽ് ശരിയായ സീലും ഒപ്പുകളും ഇല്ല. ഇത് നൽകിയതാകട്ടെ തഹസിൽദാരാണ്. ഒരു തഹസിൽദാർക്ക് നൽകാൻ കഴിയുന്ന പരമാവധി വിസ്​തീർണ്ണം 10 ഏക്കറാണ്. ഈ പട്ടയത്തിെൻ്റ വിസ്​തീർണ്ണമാകട്ടെ 136 ഏക്കറാണ്.
  • ബി.ടി.ആർ, നികുതി രസീതുകൾ എന്നിവ ഉടമസ്​ഥത ഉണ്ടെന്നതിന് തെളിവാണെന്ന് അയന വാദിച്ചു. ഈ റവന്യൂ രേഖകൾ ഉടമസ്​ഥാവകാശം നൽകുന്നില്ലെന്ന് സർക്കാർ വാദിച്ചു.
  • ഹാരിസൺസ്​ മലയാളം കമ്പനി 2005 ലെ വിൽപ്പന കരാർ പ്രകാരമാണ് ചെറുവള്ളി എസ്റ്റേറ്റ് കെ.പി യോഹനനെൻ്റ ട്രസ്റ്റിന് വിറ്റത്. വിൽക്കാനുള്ള അവകാശം ഉണ്ടെന്നാണ് കമ്പനി വാദം. ഹാരിസൺസ്​ മലയാളം കമ്പനിക്ക് ഭൂമിയിന്മേൽ ഉടമസ്​ഥാവകാശം ഉണ്ടായിരുന്നില്ല. 2005ലെ ഈ ആധാരത്തിൽ പരാമർശിച്ചിരിക്കുന്ന ഒരേയൊരു മുൻ ആധാരം 1923 ഗ്രാൻ്റ് ആധാരമാണ്. ഇതിെൻ്റ പകർപ്പ് മുൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരനാണ് കൊല്ലം സബ് രജിസ്റ്റാർ ഓഫിസിൽനിന്ന് കണ്ടെടുത്തത്. 2005 ലെ ആധാരത്തിൽ മണിമല വില്ലേജിലെ വനഭൂമി ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ 1923ലെയും 1947 ലെയും രേഖകളിൽ മണിമല വില്ലേജിലെ ഈ ഭൂമി പരാമർശിച്ചിട്ടില്ലെന്നാണ് ഗവ. പ്ലീഡർ വാദിച്ചു.
  • ഹാരിസൺസ്​ മലയാളം കമ്പനി ബിഷപ്പ് കെ.പി യോഹന്നാനെ ചെറുവള്ളി എസ്റ്റേറ്റ് വിറ്റതോടെയാണ് കേരള ചരിത്രത്തിൽ മൂടിവച്ചിരുന്ന വിദേശത്തോട്ടം സംബന്ധിച്ച വിഷയം പുറത്തുവന്നത്. ഹാരിസൺ മലയാളം കമ്പനിക്ക് ഭൂമി വിൽക്കാൻ അവകാശമുണ്ടോ എന്ന ചോദ്യം ഉയർന്നതോടെ അന്നത്തെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. തുടർന്നാണ് അഞ്ചര ലക്ഷത്തോളം ഏക്കർ ഭൂമി 1947 നു മുമ്പ് വിദേശ കമ്പനികളുടെയും വ്യക്തികളുടേയും പേരിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയത്. ഈ ഭൂമി ഏറ്റെടുത്ത് സ്​പെഷ്യൽ ഓഫിസർ എം.ജി രാജമാണിക്യം ഇറക്കിയ ഉത്തരവിനെതിരെ ഹാരിസൺസ്​ കമ്പനി ഹൈക്കോടതിയിൽ നൽകിയ കേസിൽ സർക്കാരിന് ഉടമസ്​ഥത സ്​ഥാപിക്കാൻ സിവിൽ കോടതിയെ സമീപിക്കാം എന്ന് ഉത്തരവിട്ടിരുന്നു. അതിനെ തുടർന്നാണ് ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂവുടമസ്​ഥ സ്​ഥാപിക്കുന്നതിന് പാലാ കോടതിയിൽ 2019ൽ സർക്കാർ സിവിൽ കേസ്​ ഫയൽ ചെയ്തത്. കേസ്​ കോടതിയിലെത്തിയപ്പോൾ ഭൂമി അയന ട്രസ്​റ്റിന് കകൈമാറിയിരുന്ന. കഴിഞ്ഞ ആറു വർഷമായി നടന്ന വ്യവഹാരത്തിൽ തിരുവല്ല അയന ട്രസ്റ്റും സർക്കാരും റവന്യൂ രേഖകൾ ഹാജരാക്കി.

സർക്കാരിന് വേണ്ടി സ്​പെഷ്യൽ ഗവ. പ്ലീഡർ അഡ്വ. സജി കൊടുവത്ത്, അഡീഷണൽ ഗവ. പ്ലീഡർആലീസ്​ തോമസും ഹാജരായി. അയന ട്രസ്​റ്റിനുവേണ്ടി പി. ഹരിദാസ്​, ഷിനിമോൾ മാത്യു എന്നിവരും ഹാജരായി. യു.ഡി.എഫ് സർക്കാരിെൻ്റ കാലത്ത് മുൻ ഗവ. പ്ലീഡർ അഡ്വ. സുശീല ആർ. ഭട്ടാണ് ഹൈകോടതിയിൽ ഹാരിസൺസ്​ കേസിെൻ്റ ദിശ തിരിച്ച് വിട്ടത്..

Tags:    
News Summary - Cheruvally Estate: Court verdict on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.