നീലഗിരിയിൽ ആനക്കലി; രണ്ടുപേർ കൊല്ലപ്പെട്ടു

ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ലു​ണ്ടാ​യ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. മ​സി​ന​ഗു​ഡി​യി​ൽ ക്ഷേ​ത്ര പൂ​ജാ​രി രാ​ജ​പ്പ​ൻ (40), കോ​ത്ത​ഗി​രി​യി​ൽ ഉ​ന്ന​തി​യി​ലെ ര​ഘു (28) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​രു​വ​രും ക്ഷേ​ത്ര​ത്തി​ൽ​പോ​യി മ​ട​ങ്ങു​മ്പോ​ഴാ​ണ് ആ​ന​യു​ടെ ആ​ക്ര​മ​ണം. മ​സി​ന​ഗു​ഡി സ്വ​ദേ​ശി രാ​ജ​പ്പ​ൻ (40) പ്ര​ദേ​ശ​ത്തെ സി​ദ്ധ ബാ​ബാ​ജി ക്ഷേ​ത്ര പൂ​ജാ​രി​യാ​ണ്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് പ​തി​വു​പോ​ലെ ക്ഷേ​ത്ര​ത്തി​ൽ പോ​യി പൂ​ജ​ക​ൾ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ ക​ൽ​ക്കോ​രി വ​ഴി​യി​ൽ കാ​ട്ടി​ൽ മ​റ​ഞ്ഞി​രു​ന്ന ഒ​റ്റ​യാ​ൻ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ് സം​ഭ​വ​സ്ഥ​ല​ത്തു വെ​ച്ചു​ത​ന്നെ മ​രി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് വ​ന​പാ​ല​ക​രും പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ഊ​ട്ടി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കോ​ത്ത​ഗി​രി​ക്ക് സ​മീ​പം താ​ള​മൊ​ക്കെ പ​ഞ്ചാ​യ​ത്തി​ലെ ഉ​ന്ന​തി​യി​ലെ ര​ഘു​വി​നെ (28) ക്ഷേ​ത്ര​ത്തി​ൽ പോ​യി മ​ട​ങ്ങു​മ്പോ​ൾ രാ​ത്രി​യാ​ണ് ആ​ന കൊ​ല​പ്പെ​ടു​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ വ​നം​വ​കു​പ്പും പൊ​ലീ​സും ര​ഘു​വി​ന്റെ മൃ​ത​ദേ​ഹം കോ​ത്ത​ഗി​രി ഗ​വ. ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ര​ഘു​വി​ന്റെ ഭാ​ര്യ: മാ​രി​യ​മ്മാ​ൾ. മ​ക്ക​ൾ: ശി​വ​ശ്രീ, ജ​യ​ശ്രീ. ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് ക്ഷേ​ത്ര​ത്തി​ൽ പോ​യി വ​രു​ന്ന​തി​നി​ടെ എ​രു​മാ​ട് അ​യ്യ​ൻ​കൊ​ല്ലി​ക്ക​ടു​ത്ത് ഉ​ന്ന​തി​യി​ലെ ര​ണ്ടു​പേ​രെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. അ​തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു, 

Tags:    
News Summary - Elephant attack in Nilgiris; two killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.