തിരുവനന്തപുരം:ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അമൃതപുസ്തകോല്‍സവത്തിന് അയ്യങ്കാളി ഹാളില്‍ തുടക്കമായി. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി വി.കെ.മധു ഉല്‍ഘാടനം ചെയ്തു. ഡയറക്ടർ ഇൻചാർജ് ഡോ. മ്യൂസ് മേരി ജോർജ് അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടർ ഡോ.ഷിബു ശ്രീധർ സ്വാഗതവും എഡിറ്റോറിയൽ അസിസ്റ്റന്റ് എം.യു. പ്രവീൺ നന്ദിയും പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോല്‍സവം പ്രമാണിച്ച് പുസ്തകങ്ങള്‍ക്ക് 25 ശതമാനം മുതല്‍ 65 ശതമാനം വരെ വിലക്കിഴിവുണ്ട്. അമൃതമഹോല്‍സവ പ്രഭാഷണങ്ങള്‍, ഇന്ത്യയുടെയും കേരളത്തിന്റെയും സ്വാതന്ത്ര്യസമരചരിത്രം, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു, സുബാഷ് ചന്ദ്രബോസ്, അബുള്‍ കലാം ആസാദ്, ഡോ. ബി. ആര്‍. അംബേദ്കര്‍ തുടങ്ങിയ ദേശീയ നേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രത്യേക പവലിയനും മേളയിലുണ്ട്. 250 രൂപ വാര്‍ഷിക വരിസംഖ്യ നൽകിയാൽ വിജ്ഞാന കൈരളി മാസികയുടെ വരിക്കാരാവാനുള്ള അവസരവുമുണ്ട്. ആഗസ്റ്റ് 3 മുതല്‍ 8 വരെ ദിവസവും രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയാണ് മേള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.