പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ താമര വിരിയുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. ബി.ജെ.പിക്ക് അവ സരം നൽകിയാൽ കേരളത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കാം. പാലക്കാട് കോട്ടമൈതാനത്ത് പ്രവർത്തക കൺവെൻഷനിൽ സംസാരിക്കുകയ ായിരുന്നു അദ്ദേഹം.
ശബരിമല വിഷയം സി.പി.എമ്മിെൻറ അടിത്തറ തകർക്കും. ശബരിമലയിൽ കമ്യൂണിസ്റ്റുകൾ വിശ്വാസികള െ വേദനിപ്പിച്ചു. സുപ്രീം കോടതി വിധി നടപ്പാക്കാനെന്ന പേരിൽ ഭക്തരെ വേട്ടയാടി. ശബരിമല വിധി നടപ്പാക്കുന്നവർ മുസ്ലിം പള്ളികളിൽ ലൗഡ് സ്പീക്കർ ഉപയോഗിക്കരുതെന്ന വിധി എന്തുകൊണ്ടാണ് നടപ്പാക്കാത്തത്. നിരീശ്വരവാദി സർക്കാറിനെ പിഴുതെറിയാൻ എൻ.എസ്.എസ്, എസ്.എൻ.ഡി.പി, ആർ.എസ്.എസ് സംഘടനകൾ ബി.ജെ.പിക്കൊപ്പം നിൽക്കണം.
ഫണ്ട് വാരിക്കോരി നൽകിയിട്ടുണ്ടെങ്കിലും കേന്ദ്രത്തിെൻറ വികസന പദ്ധതികൾ കേരളം നടപ്പാക്കുന്നില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറി, ദേശീയ പാത വികസനം, പാലക്കാട് ഐ.ഐ.ടി, എയിംസ് പദ്ധതികൾ സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്തു നൽകാത്തതിനാലാണ് നടപ്പാകാത്തത്. ചെറുകിട കർഷകർക്കുള്ള 6000 രൂപ പദ്ധതിയുടെ പട്ടിക കേരളം സമർപ്പിച്ചിട്ടില്ല. യു.പി.എ സർക്കാർ കേരളത്തിനായി 45393 കോടി ചെലവാക്കിയപ്പോൾ എൻ.ഡി.എ സർക്കാർ 198155 കോടി രൂപ ചെലവാക്കിയെന്നും അമിത് ഷാ അവകാശപ്പെട്ടു.
ആദർശമോ പദ്ധതിയോ നേതൃത്വമോ ഇല്ലാത്ത സഖ്യമാണ് പ്രതിപക്ഷത്തിെൻറ മഹാഗഡ്ബന്ധൻ. ബി.ജെ.പിക്ക് ശക്തനായ നേതാവുള്ളപ്പോൾ മഹാസഖ്യത്തിന് ഡീലർമാരാണുള്ളത്. തിങ്കളാഴ്ച അഖിലേഷ്, ചൊവ്വാഴ്ച മായാവതി, ബുധനാഴ്ച ചന്ദ്രബാബു നായിഡു, വ്യാഴാഴ്ച ദേവഗൗഡ, വെള്ളിയാഴ്ച മമത, ശനിയാഴ്ച എം.കെ. സ്റ്റാലിൻ എന്നിവരായിരിക്കും ഇവർ അധികാരത്തിലെത്തിയാൽ പ്രധാനമന്ത്രി. അവധി ദിവസമായതിനാൽ ഞായറാഴ്ച പ്രധാനമന്ത്രിയുണ്ടാകില്ലെന്നും അമിത് ഷാ പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.