കൽപറ്റ: രാഹുല്‍ ഗാന്ധിയെ രൂക്ഷമായി പരിഹസിച്ചും സി.പി.എമ്മിനെയും കോൺഗ്രസിനെയും കടന്നാക്രമിച്ചും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർഥികളുടെ െതരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി മീനങ്ങാടിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 കൊല്ലം അമേത്തിയില്‍ ഒന്നും ചെയ്യാതെയാണ് രാഹുല്‍ വയനാട്ടില്‍ വിനോദ സഞ്ചാരിയായി എത്തിയതെന്ന് അമിത് ഷാ പരിഹസിച്ചു.
യു.ഡി.എഫും എൽ.ഡി.എഫും പ്രീണന രാഷ്ട്രീയം നടപ്പാക്കുന്നു. രണ്ടു മുന്നണികളും ആശയക്കുഴപ്പത്തിലാണ്. കേരളത്തിൽ പോരടിക്കുന്ന ഇവർ ബംഗാളിൽ ഒരുമിച്ചു നിൽക്കുന്നു. ഇരു കക്ഷികളും ചേർന്ന് കോൺഗ്രസ് കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിക്കണമെന്നും അമിത് ഷാ പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.