കൊച്ചി: അമ്പലമുകൾ ബി.പി.സി.എൽ പാചക വാതക ബോട്ട് ലിങ് പ്ലാന്‍റിൽ വാതകചോർച്ച. വൈകിട്ട് വാതക ചോർച്ച ശ്രദ്ധയിൽപ്പെട്ടതോടെ പ്ലാന്‍റിൽ നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചു.
വാതകചോർച്ചക്ക് കാരണം കണ്ടെത്താനായിട്ടില്ല. പ്ലാന്‍റിൽ വിശദമായ പരിശോധന നടത്തും. പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, പ്ലാന്‍റിൽ നിന്ന് വാതക ചോർച്ച ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
അതിനിടെ, സമീപ പ്രദേശങ്ങളിലെ ആളുകൾക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.