Posted On
date_range Updated On
date_range കുത്തിവെപ്പ് സൂചി ശരീരത്തിൽ കുടുങ്ങി; കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം
പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. കുത്തിവെപ്പ് എടുത്തശേഷം ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങിയെന്നാണ് ആരോപണം. ആറന്മുള സ്വദേശിനി 68 കാരിയായ വത്സലയ്ക്കാണ് ദുരനുഭവം ഉണ്ടായത്.
ഒരു വർഷമായി ശരീരത്തിൽ കുടുങ്ങിയ സൂചി, പുറത്തെടുക്കാനായി കഴിഞ്ഞ ദിവസം നടത്തിയ ശസ്ത്രക്രിയ വിജയിച്ചില്ല. മുഴുവൻ സൂചിയും പുറത്തെടുക്കാൻ ആയില്ലെന്നും വത്സല പറഞ്ഞു. അസഹ്യമായ വേദനയെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ശീരത്തിൽ സൂചി കണ്ടെത്തിയത്.
എന്നാൽ ശരീരത്തിൽ നിന്ന് പുറത്തെടുത്തത് കുത്തിവെപ്പിന് ഉപയോഗിക്കുന്ന സിറിഞ്ച് ആണെന്നും സൂചി കുടുങ്ങിയത് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്ന് തന്നെയാണോ എന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നുമാണ് കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ടിന്‍റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.