ന്യൂഡൽഹി: അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ തുടങ്ങി ഘട്ടം ഘട്ടമായി അഖിലേന്ത്യ തലത്തിൽ പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നീക്കം തുടങ്ങി.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക പരിഷ്കരണം നടത്തില്ല. ജീവനക്കാർ തെരഞ്ഞെടുപ്പ് നടത്തിപ്പ് തിരക്കിലായതിനാൽ എസ്.ഐ.ആറിൽ ശ്രദ്ധിക്കാൻ കഴിയില്ലെന്ന വാദത്തിലൂന്നിയാണ് നിലപാട്. അസം, കേരളം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പുകൾ 2026ൽ നടക്കും. ഈ സംസ്ഥാനങ്ങൾക്ക് പുറമെ, മറ്റ് ചില സംസ്ഥാനങ്ങളിലും എസ്.ഐ.ആർ നടത്തും.
സെപ്റ്റംബർ 30ന് 7.42 കോടി പേരുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിനാൽ ബിഹാറിലെ വോട്ടർ പട്ടിക ശുദ്ധീകരണ പ്രവർത്തനങ്ങൾ അവസാനിച്ചതായി തെരഞ്ഞെടുപ്പ് കമീഷനിലെ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
എല്ലാ സംസ്ഥാനങ്ങളിലും എസ്.ഐ.ആർ പുറത്തിറക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അതിന്റെ വിജ്ഞാപനം സംബന്ധിച്ച് അന്തിമ തീരുമാനം വൈകില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.