ആലപ്പുഴ: നഗരത്തിലെ ചുങ്കത്തിന് സമീപത്തെ സ്വകാര്യ ഓയിൽ മില്ലിൽ വൻ തീപിടിത്തം. മില്ല ിലെ യന്ത്രസാമഗ്രികളും 500 ക്വിൻറൽ കൊപ്രയും 10 ടൺ വെളിച്ചെണ്ണയും പൂർണമായും കത്തിനശിച് ചു. മില്ലിൽ കൊപ്ര കയറ്റിയിരുന്ന ലോറിയും കത്തിനശിച്ചിട്ടുണ്ട്. രണ്ടരക്കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആളപായമില്ല.
ചുങ്കം സരള ബംഗ്ലാവിൽ സഹോദരങ്ങളായ ജെ.എസ്. ഷിബു, എസ്.ജെ. സന്തോഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ചന്ദ്ര ഓയിൽ എക്സ്പെല്ലേഴ്സാണ് (ബാബു ഓയിൽ മിൽസ്) കത്തിനശിച്ചത്. ശനിയാഴ്ച പുലർച്ച അഞ്ചോടെയായിരുന്നു തീപിടിത്തം. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് അഗ്നിരക്ഷസേനയുടെ പ്രാഥമിക നിഗമനം.
മില്ലിന് സമീപം താമസിക്കുന്ന കെ.എസ്.ഇ.ബി ഓഡിറ്റ് ഓഫിസിലെ ജീവനക്കാരി അമ്പിളി രാവിലെ അഞ്ചേകാലോടെ എഴുന്നേറ്റ് പുറത്തിറങ്ങിയപ്പോഴാണ് തീ ആളിപ്പടരുന്നത് കണ്ടത്. ഉടൻ വീട്ടുകാരെ വിളിച്ചുണർത്തി ആലപ്പുഴ അഗ്നിരക്ഷസേനയെ വിവരമറിയിക്കുകയായിരുന്നു. മുൻ ഡി.ജി.പി ഡോ. ടി.പി. സെൻകുമാറിെൻറ ഭാര്യവീട്ടുകാരുടേതാണ് വെളിച്ചെണ്ണ നിർമാണക്കമ്പനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.