ആലപ്പുഴ മെഡിക്കല്‍ കോളേജിൽ ഗുരുതരവീഴ്​ച; ജീവിച്ചിരിക്കുന്ന കോവിഡ്​ രോഗി മരിച്ചെന്ന്​ ബന്ധുക്കളെ അറിയിച്ചു

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡിൽ ചികിത്സയിൽ വീണ്ടും ഗുരുതരവീഴ്​ച. മരിച്ചരോഗിയുടെ മൃതദേഹം മാറിനൽകിയ വിവാദം കെട്ടടങ്ങി മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ജീവിച്ചിരിക്കുന്ന കോവിഡ്​ ബാധിതനായ രോഗി മരിച്ചെന്ന്​ ബന്ധുക്കൾക്ക്​ വിവരം നൽകിയതാണ്​ പുതിയസംഭവം.

വെള്ളിയാഴ്​ച രാത്രിയാണ് ചികിത്സയിലിരിക്കുന്ന കോവിഡ്​ രോഗി മരിച്ചെന്ന് ബന്ധുക്കൾക്ക് മെഡിക്കൽകോളേജിൽനിന്ന് അറിയിപ്പ് ലഭിച്ചത്. ഇതനുസരിച്ച്​ ആംബുലൻസുമായി മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ്​ അധികൃതർ മരിച്ചെന്ന്​ വിധിയെഴുതിയാൾ മരിച്ചിട്ടി​െല്ലന്ന്​ ബോധ്യമായത്​.

കായംകുളം ഭരണിക്കാവ് കോയിക്കൽ മീനത്തേതില്‍ രമണൻ (47) മരിച്ചുവെന്നാണ്​ വണ്ടാനം മെഡിക്കൽ കോളേജ്​ ആശുപത്രിയിൽ നിന്ന് ബന്ധുക്കളെ വിവരമറിയിച്ചത്. കോവിഡ് ബാധിതനായ രമണനെ കഴിഞ്ഞ 29നാണ് വണ്ടാനം ആശുപത്രിയിലെത്തിച്ചത്. നില വഷളായതോടെ ​െവൻറിലേറ്ററി​േലക്ക്​ മാറ്റിയിരന്നു. ഇതിനിടെ, വെള്ളിയാഴ്ച വൈകിട്ടാണ് ഇദ്ദേഹം മരിച്ചുവെന്ന് ബന്ധുക്കളെ വിവരമറിയിക്കുന്നത്.

തുടർന്ന് മൃതദേഹം കൊണ്ടുപോകാനായി ശനിയാഴ്ച രാവിലെ 10ന് ആംബുലൻസുമായെത്തിയപ്പോഴാണ് ഇദ്ദേഹം മരിച്ചിട്ടില്ലെന്ന് അറിയുന്നത്. രമണൻ മരിച്ചുവെന്ന് ആശുപത്രി അധികൃതർ നൽകിയ വിവരമനുസരിച്ച് വീട്ടിൽ സംസ്കാരത്തിനായി ഒര​ുക്കൾ പൂർത്തിയാക്കിയതിനൊപ്പം ആദരാജ്ഞലി പോസ്​റ്ററുകളും അടിച്ചതായി ബന്ധു സുജിത് പറഞ്ഞു. വെള്ളിയാഴ്ച കായംകുളം കൃഷ്ണപുരം സ്വദേശി രമണൻ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

മേല്‍വിലാസം തെറ്റി ചികിത്സയില്‍ കഴിയുന്ന രമണ​െൻറ ബന്ധുക്കളെ അറിയച്ചതാണെന്നാണ്​ അധികൃതർ നൽകുന്നവിശദീകരണം. രോഗിയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമാണ്​ ആളുമാറിയ വിവരം ജീവനക്കാര്‍ അറിയുന്നത്.

Tags:    
News Summary - alappuzha medical college updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.