ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം 28ന്; പ്രധാനമന്ത്രി എത്തില്ല

തിരുവനന്തപുരം: അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട്​ ആലപ്പുഴ ബൈപാസ്​ ജനുവരി 28ന്​ ഉച്ചക്ക്​ ഒരു മണിക്ക് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്​കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന്​ നാടിന് സമർപ്പിക്കും. പ്രധാനമന്ത്രി എത്തില്ല.

കഴിഞ്ഞ നവംബർ 20ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ​ൈബപാസ്​ ഉദ്ഘാടനത്തിന് എത്തുമെന്ന്​ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. രണ്ടുമാസം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കാത്തിരുന്നു. പ്രധാനമന്ത്രിക്ക് അസൗകര്യമാണെന്നും അതിനാൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരി സമർപ്പണത്തിന് എത്തുമെന്നുമുള്ള അറിയിപ്പ്​ ലഭിച്ചതായി മന്ത്രി ജി. സുധാകരൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.

6.8 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്​ ആലപ്പുഴ ബൈപാസ്​. അതിൽ 4.8 എലിവേറ്റഡ് ഹൈവേയും 3.2 കിലോമീറ്റർ മേൽപാലവുമാണ്. ബീച്ചിെൻറ മുകളിൽ കൂടി പോകുന്ന ആദ്യത്തെ മേൽപാലം. കേന്ദ്ര പദ്ധതിയിൽ 80 വഴിവിളക്കുകൾ മാത്ര​േമ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ 408 വിളക്കുകൾ ഉണ്ട്. അവ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിർമിച്ചതാണ്.

കേന്ദ്ര സർക്കാർ 172 കോടി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടി എന്നിങ്ങനെ 344 കോടിയാണ് ആകെ അടങ്കൽ. റെയിൽവേക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഏഴ്​ കോടി കെട്ടിവെച്ചു. അതടക്കം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടിക്ക് പുറമെ 25 കോടി ​െചലവഴിച്ചു. ഉദ്​ഘാടന ചടങ്ങിൽ മന്ത്രിമാരായ ജി. സുധാകരൻ, തോമസ്​ ഐസക് എന്നിവർ സംബന്ധിക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.