കാമുകിയെ കഴുത്ത്​ ഞെരിച്ച്​ കൊന്നു; യുവാവും മ​റ്റൊരു കാമുകിയും പിടിയിൽ, ചുരുളഴിഞ്ഞത്​ കൊടും ക്രൂരത

കുട്ടനാട്​: പള്ളാത്തുരുത്തിക്ക് സമീപം കായലിൽ യുവതിയു​െട മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന്​ സ്ഥിരീകരിച്ചു. സംഭവത്തിൽ കാമുകനും മറ്റൊരു കാമുകിയും അറസ്​റ്റിൽ. പുന്നപ്ര തോട്ടുങ്കൽ വീട്ടി​ൽ അനീഷി​െൻറ ഭാര്യ അനിതയുടെ (32) കൊലപാതകവുമായി ബന്ധപ്പെട്ട്​ മലപ്പുറം നിലമ്പൂർ മുതുകാട്​ പ്രബീഷ്​ (36), കാമുകി കൈനകരി തോട്ടുവാത്തല രജനി​ (38) എന്നിവരെ​ നെടുമുടി പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ലൈംഗികബന്ധത്തിനിടെ യുവതിയെ കഴുത്തുഞെരിച്ച്​ കൊലപ്പെടുത്തുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. ശനിയാഴ്​ച വൈകീട്ട്​ 6.30ന്​ പള്ളാത്തുരുത്തി അരയൻതോട്​ പാലത്തിനു സമീപമാണ്​ മൃതദേഹം കണ്ടത്. പോസ്​റ്റ്​മോർട്ടത്തിൽ കൊലപാതകമാണെന്ന്​ തെളിഞ്ഞതോടെ നടത്തിയ അന്വേഷണത്തിലാണ്​ ഇരുവരും പിടിയിലായത്​.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്​: ഫേസ്​ബുക്ക്​ വഴി പരിചയപ്പെട്ട ഡ്രൈവർ പ്രബീഷും രജനിയും ഏറെനാളായി ഒന്നിച്ചാണ്​ താമസിക്കുന്നത്​. ഇതിനിടെ ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞ അനിതയെ പാലക്കാടുവെച്ച്​ പ്രബീഷ്​ പരിചയപ്പെട്ടു. പിന്നീട്​ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച അനിത ഇയാളുമായി ഒന്നിച്ച്​ പലസ്ഥലങ്ങളിൽ താമസിച്ചു. ഗർഭിണിയായതോടെ വിവാഹം ചെയ്യണമെന്ന്​ അനിത ആവശ്യ​പ്പെ​ട്ടെങ്കിലും ​താൽപര്യമി​െല്ലന്ന്​ പ്രബീഷ്​ അറിയിച്ചു.

കൊല്ലപ്പെട്ട അനിത

ആറുമാസം ഗർഭിണിയായ അനിതയെ പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചതോടെ രജനിയുമായി കൂടുതൽ അടുത്തു. ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന്​​ രജനിയുമായി ചേർന്ന്​ കൊലപാതകം ആസൂത്രണം ചെയ്​തു. ഇതിനായി ​രജനിയ​ുടെ വീട്ടിലേക്ക്​ തന്ത്രപരമായി അനിതയെ വിളിച്ചുവരുത്തി. വെള്ളിയാഴ്​ചയാണ്​ കേസിനാസ്​പദമായ സംഭവം. ലൈംഗികബന്ധത്തിനിടെ ബലമായി കഴുത്തുഞെരിച്ച്​ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് രാത്രിയോടെ മൃതദേഹം വള്ളത്തിൽ കയറ്റി പള്ളാത്തുരുത്തി ഭാഗത്തെ കായലിൽ തള്ളുകയായിരുന്നുവെന്ന് ജില്ല പൊലീസ്​ മേധാവി ജി. ജയ്​ദേവ്​ പറഞ്ഞു.

പോസ്​റ്റ്​മോർട്ടത്തിലെ പ്രാഥമിക നിഗമനത്തിൽ കൊലപാതക സൂചന നെടുമുടി പൊലീസിന്​ കിട്ടിയിരുന്നു. തുടർന്ന് എസ്​.പിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ തിരിച്ചറിഞ്ഞു. അനിതയുടെ ഫോൺരേഖകൾ പരിശോധിച്ചാണ് പ്രബീഷിലേക്ക് അതിവേഗം എത്തിയത്. തെളിവ് നശിപ്പിക്കുന്നതിന് പ്രബീഷ് സ്വന്തം മൊബൈൽ ഫോൺ ആലപ്പുഴയിലെ ഒരു കടയിൽ വിറ്റ് കാശാക്കി. ഇതിനുശേഷം രജനിയുമൊത്ത് നാടുവിടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതികളെ തെളിവെടുപ്പിന് സംഭവസ്ഥലങ്ങളിൽ എത്തിച്ചു.

പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് തെക്കേമഠം വീട്ടിൽ ശശിധരൻ-പത്മിനിയമ്മ ദമ്പതികളുടെ മകളാണ്​ അനിത. മക്കൾ: അദ്വൈത്, ഐശ്വര്യ.

Tags:    
News Summary - alappuzha anitha murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.