Posted On
date_range Updated On
date_range നിരാഹാര സത്യഗ്രഹം നടത്തുന്നവരെ ആക്രമിച്ചത് ചരിത്രത്തിലാദ്യം -എ.കെ. ആന്‍റണി
ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് നേരെ പൊലീസ് നടത്തിയ ആക്രമണത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്‍റണി അപലപിച്ചു. നിരാഹാര സത്യഗ്രഹം നടത്തുന്നവരെ പൊലീസ് ആക്രമിച്ചത് സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമാണ്. കെ.പി.സി.സി പ്രസിഡന്‍റ് ഇരുന്ന സമരപ്പന്തലിലാണ് പൊലീസ് അതിക്രമം നടന്നതെന്നും ആന്‍റണി ചൂണ്ടിക്കാട്ടി.
ടി.വി ചാനലുകള്‍ വാടകക്കെടുത്തവരാണ് മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞതെന്ന പിണറായി വിജയന്‍െറ പരാമര്‍ശം ഞെട്ടലുളവാക്കുന്നു. കേരളത്തിലെ ഒരു ഭരണാധികാരിയും ഉപയോഗിക്കാത്ത പരാമര്‍ശമാണത്. അക്രമത്തിലൂടെ സമരത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.