പാലാ: കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹനന് വാഹനാപകടത്തിൽ പരിക്ക്. ഇന്ന് പുലർച്ചെ പാലാ ചക്കാമ്പുഴയിൽ വച്ചാണ് സംഭവം. വാഹനത്തിന്‍റെ ഡൈവർക്കും പരിക്കുണ്ട്.
രണ്ടു പേരെയും പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഹനന്‍റെ ഇടത് കാലിന് ഒടിവുണ്ട്. കാലിന് പ്ലാസ്റ്ററിട്ടു. വിദഗ്ധ ഡോക്ടർമാർ മോഹനനെ പരിശോധിക്കും.
ഇന്നലെ നടന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം കൊച്ചിയിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. എതിരേവന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ മോഹനൻ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മതിൽ ഇടിക്കുകയായിരുന്നു.
കർണാടക സ്വദേശിയായ മോഹനൻ സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു. അപകടവാർത്ത അറിഞ്ഞതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ പാലായിലേക്ക് തിരിച്ചു. കെ.പി.സി.സി നേതാക്കൾ ഇന്ന് നടത്താനിരുന്ന സംയുക്ത വാർത്താസമ്മേളനം മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.