യുവതിയെ തീ കൊളുത്തി കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

ചാത്തന്നൂർ (കൊല്ലം): അക്ഷയ സെന്ററിൽ ജോലി ചെയ്തിരുന്ന യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്നശേഷം ഭർത്താവ് ജീവനൊടുക്കി. കർണാടക കുടക് സ്വദേശി നദീറയെ (36) ആണ് ഭർത്താവ് നാവായിക്കുളം അൽമായ വീട്ടിൽ റഹീം (50) പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നത്. തീ കത്തിച്ചതിന് പിന്നാലെ സ്വയം കഴുത്തറുത്ത റഹീം. കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

സംഭവം നടന്ന അക്ഷയ കേന്ദ്രം

പാരിപ്പള്ളി -പരവൂർ റോഡിലെ അക്ഷയ സെന്ററിൽ രാവിലെ 8.40ഓടെയാണ് കോരി ചൊരിയുന്ന മഴയത്ത് സ്കൂട്ടറിൽ നദീറയെ തിരക്കി റഹീം എത്തിയത്. ആധാർ പുതുക്കുന്ന ജോലിയിൽ കസ്റ്റമറുടെ വിവരശേഖരണം നടത്തി കൊണ്ടിരിക്കെ യാതൊരു പ്രകോപനവും ഇല്ലാതെ കയ്യിലിരുന്ന കുപ്പിയിലെ പെട്രോൾ നാദിറയുടെ ദേഹത്ത് ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.

സംഭവം കണ്ടുനിന്ന കസ്റ്റമറായ പെൺകുട്ടിയുടെ നിലവിളി കേട്ട് അക്ഷയ സെന്ററിലെ മറ്റ് ജീവനക്കാർ എത്തിയപ്പോഴേക്കും മുറിയിൽ നിന്നും തീയും പുകയും ഉയരുന്നിരുന്നു. ഊരിപിടിച്ച കത്തിയുമായി റഹീം അക്ഷയ സെന്ററിന്‍റെ പുറത്തി റങ്ങി പാരിപ്പള്ളി പരവൂർ റോഡിലൂടെ ഓടി ഒരു വീടിന്റെ പുരയിടത്തിലെത്തി. തുടർന്ന് സ്വയം കഴുത്തറുത്ത ശേഷം മതിൽ ചാടികടന്ന് തൊട്ടടുത്ത വീട്ടിലെ കിണറിന്‍റെ അടപ്പ് തുറന്ന് ചാടുകയായിരുന്നു.

Tags:    
News Summary - After pouring kerosene on her in Kollam Parippally, husband committed suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.