Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസ്: വിചാരണ ഇപ്പോൾ തുടങ്ങരുതെന്ന് ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ഇപ്പോൾ തുടങ്ങരുതെന്ന് നടൻ ദിലീപിെൻറ ഹരജി. പ്രതിയെന്ന നിലയിലുള്ള അവകാശങ്ങൾ പരിഗണിക്കണമെന്നും ഹൈകോടതിയിൽ നൽകിയ ഹരജിയിൽ ദിലീപ് ആവശ്യപ്പെട്ടു. ബുധനാഴ്ച എല്ലാ പ്രതികളോടും ഹാജരാവാൻ വിചാരണകോടതി നിർദേശിച്ചിരുന്നു.
14ന് വിചാരണ നടപടികൾ തുടങ്ങാനിരിക്കെയാണ് ദിലീപ് കോടതിയിൽ ഹരജി നൽകിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ വേണമെന്ന ഹരജിയും നേരത്തെ താരം നൽകിയിരുന്നു. വിചാരണക്ക് മുമ്പ് ദൃശ്യങ്ങൾ വിട്ടുകിട്ടണമെന്നായിരുന്നു ദിലീപിെൻറ ആവശ്യം. ഇൗ വാദം അങ്കമാലി കോടതി തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. ഇരു ഹരജികളും നാളെ ഹൈകോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.