Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥന്റെ സാക്ഷിവിസ്താരം തുടങ്ങി
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ വിസ്താരം തുടങ്ങി. കേസിലെ 10 പ്രതികളിൽ ഒന്നാം പ്രതി എൻ.എസ്. സുനിൽകുമാർ എന്ന പൾസർ സുനി മാത്രമാണ് വ്യാഴാഴ്ച ഹാജരായത്. അന്വേഷണ ഉദ്യോഗസ്ഥന്റെ ചീഫ് വിസ്താരം ഇന്നും തുടരും. ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് കേസ് വിചാരണ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.