Posted On
date_range Updated On
date_range രാഷ്ട്രീയത്തിൽ തുടക്കകാരൻ; വിമർശനങ്ങൾ ഉൾകൊള്ളുന്നു -മുകേഷ്
കൊല്ലം: 'അമ്മ' യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലെ സംഭവങ്ങളിൽ വിശദീകരണവുമായി നടൻ മുകേഷ് എം.എൽ.എ. എല്ലാതരം വിമർശനങ്ങളും ഉൾകൊള്ളുന്നതായി മുകേഷ് പറഞ്ഞു.
തുടക്കകാരനെന്ന നിലയിൽ പലതരം ശാസനകളും ഉപദേശങ്ങളും സ്വീകരിക്കുന്നു. നല്ല നേതാവാകാനാണ് വിമർശനങ്ങളെന്ന് മനസിലാക്കുന്നു. രാഷ്ട്രീയത്തിൽ തുടക്കകാരനാണെന്നും തെറ്റുകൾ സ്വഭാവികമെന്നും മുകേഷ് വ്യക്തമാക്കി.
അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ മോശമായി ഒന്നും സംസാരിച്ചില്ല. നടിയെ ആക്രമിച്ച കേസിൽ അന്വേഷണം ശരിയായ രീതിയിലാണ് പുരോഗമിക്കുന്നതെന്ന് മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.