വാക്സിനെതിരെ വ്യാജപ്രചാരണം നടത്തുന്നവരെ നേരിടും -മുഖ്യമന്ത്രി

തിരുവനന്തപുരം: മനുഷ്യരുടെ അതീജീവനം വലിയ പ്രതിസന്ധി നേരിടുന്ന ഇതുപോലൊരു ഘട്ടത്തിൽ അത് കൂടുതൽ ദുഷ്കരമാക്കുന്ന പ്രചാരണത്തിൽ ഏർപ്പെടുന്നവർ ചെയ്യുന്നത് നീതീകരിക്കാനാകാത്ത കുറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുണ്ടെന്നും അത്തരം പ്രചരണങ്ങൾക്ക് നേതൃത്വം നൽകുന്നവരെ നിയമങ്ങൾക്കനുസൃതമായി സർക്കാർ ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വാക്സിനെടുത്താൽ രണ്ടു വർഷത്തിനകം മരണപ്പെടുമെന്ന ഒരു വ്യാജ വാർത്ത സാമൂഹ്യ മാധ്യമങ്ങളിലും ചില ഓൺലൈൻ മാധ്യമങ്ങളിലൂം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്ന്. അത് പരിപൂർണമായും വ്യാജമാണെന്ന് ആ പ്രസ്താവന നൽകിയതായി വാർത്തയിൽ പറയുന്ന ശാസ്ത്രജ്ഞൻ വെളിപ്പെടുത്തിയിട്ടുണ്ട്. മനുഷ്യരുടെ അതീജീവനം ഒരു വലിയ പ്രതിസന്ധി നേരിടുന്ന ഇതുപോലൊരു ഘട്ടത്തിൽ അത് കൂടുതൽ ദുഷ്കരമാക്കുന്ന പ്രചരണത്തിൽ ഏർപ്പെടുന്നവർ ചെയ്യുന്നത് നീതീകരിക്കാനാകാത്ത കുറ്റമാണ്. അത് മനസ്സിലാക്കി ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. അത്തരം പ്രചരണങ്ങൾക്ക് നേതൃത്വം നൽകുന്നവരെ നിയമങ്ങൾക്കനുസൃതമായി സർക്കാർ ശക്തമായി നേരിടും -മുഖ്യമന്ത്രി വ്യക്തമാക്കി.

വാക്സിനേഷനാണ് ഈ മഹാമാരിയെ മറികടക്കാൻ നമുക്ക് മുന്നിലുള്ള ഏറ്റവും ഫലപ്രദമായ ആയുധം. കേരളത്തിൽ ആദ്യ ഘട്ടത്തിൽ വാക്സിൻ ലഭിച്ച 60 വയസ്സിന് മുകളിലുള്ളവർക്കിടയിൽ രണ്ടാമത്തെ തംരഗത്തിൽ രോഗവ്യാപനം കുറവാണ്. രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേർക്കും ഗുരുതരമായ അവസ്ഥ നേരിടേണ്ടി വന്നില്ല എന്നും വാക്സിനേഷൻ ഫലപ്രദമാണ് എന്നതിൻെറ തെളിവാണ്. അതുകൊണ്ട് കുപ്രചരണങ്ങൾക്ക് വിധേയരാകാതെ വാക്സിൻ എടുക്കുകയാണ് എല്ലാവരും ചെയ്യേണ്ടത്. ഈ പ്രചരണങ്ങൾക്ക് വിധേയരായി വാക്സിൻ എടുക്കാതിരിക്കുന്ന അവസ്ഥ ആർക്കും ഉണ്ടാകാൻ പാടില്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

Tags:    
News Summary - Action against those campaigning against Covid Vaccine says chief minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.