ബംഗളൂരു: ബംഗളൂരു വണ്ടർലാ അമ്യൂസ്മെൻറ് പാർക്കിനു സമീപം മിനി ബസ് ഇടിച്ച് മലയാളി വിദ്യാർഥിനി മരിച്ചു. സഹപാഠിയായ മലയാളി വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം പെരുവള്ളൂർ സ്വദേശിനിയും ഹാസനിലെ ശ്രീ ഹാസ്സനബ ഡെൻറൽ കോളജിലെ രണ്ടാംവർഷ ബി.ഡി.എസ് വിദ്യാർഥിനിയുമായ വെണ്ണാർ വീട്ടിൽ ശശീധരൻ നായരുടെ മകൾ അശ്വതി എസ്. നായരാണ് (20) മരിച്ചത്. ചങ്ങരംകുളം സ്വദേശിനി ദീപ്തിക്കാണ് പരിക്കേറ്റത്. ബംഗളൂരുവിലെ നിംഹാൻസ് ആശുപത്രിയിൽ തീവ്രപരിചണ വിഭാഗത്തിലാണ് പെൺകുട്ടി. ബംഗളൂരു–മൈസൂരു ദേശീയപാതയിൽ ഞായറാഴ്ച രാത്രി ഏഴിനാണ് അപകടം.
സുഹൃത്തുക്കൾക്കൊപ്പം വണ്ടർലയിൽ പോയി തിരിച്ച് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച ട്രാവലർ റോഡരികിൽ നിർത്തി ഭക്ഷണം കഴിക്കാൻ സുഹൃത്തുക്കൾക്കൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇരുവരെയും മിനി ബസ് ഇടിക്കുകയായിരുന്നു. ടൊയോട്ട കിർലോസ്കർ കമ്പനിയിലെ തൊഴിലാളികളുമായി പോകുന്ന ബസാണ് ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ അശ്വതി സംഭവസ്ഥലത്തു തന്നെ മരിച്ചു. മൈസൂരു റോഡിലെ രാജരാജേശ്വരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചക്ക് 1.30ഓടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കെ.എം.സി.സി ബിഡദി ഏരിയ സെക്രട്ടറി കെ.കെ. നൗഷാദിെൻറ നേതൃത്വത്തിലാണ് പോസ്റ്റ് മോർട്ടങ്ങൾക്കുള്ള സഹായങ്ങൾ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.