Posted On
date_range Updated On
date_range പെരിന്തൽമണ്ണയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച യുവതി മരിച്ചു
പെരിന്തല്‍മണ്ണ: മാനത്തുമംഗലം ജങ്ഷനില്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. മാനത്തുമംഗലം നെടുമ്പറമ്പന്‍ ഹംസയുടെ മകളും തൃത്താല സ്വദേശി ഷാജിയുടെ ഭാര്യയുമായ ഫൗസിയ(30) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം. നിലമ്പൂര്‍ ഭാഗത്ത് നിന്ന് പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്നു ബസുമായി ഇടിക്കുകയായിരുന്നു. ബസിനടിയില്‍പെട്ട ഫൗസിയയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ആസ്പത്രിയിലെത്തും മുമ്പേ മരിച്ചു. സഹോദരനൊപ്പം വരികയായിരുന്നു ഫൗസിയ. മാതാവ്: ഫാത്തിമാബി. മക്കള്‍: ഫാത്തിമത്ത് ദിയ, ഡാനിഷ് അഹമ്മദ്. സഹോദരങ്ങള്‍: ഫൈസല്‍, ഫക്രുദ്ദീന്‍, ഫവാസ്. മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.