റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് സ്ത്രീ മരിച്ചു

തൃശൂർ: കയ്പമംഗലം 12ൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് സ്ത്രീ മരിച്ചു. കയ്പമംഗലം 12 കിഴക്ക് വശം കൈനിപറമ്പിൽ പരേതനായ കുമാരന്റെ ഭാര്യ പങ്കജമാണ്(53) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 7.30നായിരുന്നു അപകടം.

ചെന്ത്രാപ്പിന്നി എസ്.എൻ.വിദ്യാഭവൻ സ്കൂളിൽ നഴ്സായ പങ്കജം ബസ്സിൽ കയറാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാറിടിക്കുകയായിരുന്നു. ഉടൻ തന്നെ ആക്ട്സ് പ്രവർത്തകർ പങ്കജത്തെ മൂന്നുപീടിക ഗാർഡിയൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട് നിന്നും എറണാകുളത്തെ ഇൻഡസ് മോട്ടേഴ്സിലേക്ക് പോയിരുന്ന പുത്തൻ വാഹനമാണ് അപകടത്തിൽപ്പെട്ടത്. മതിലകം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Tags:    
News Summary - accident -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.