കണ്ണൂരിൽ വാൻ പാഞ്ഞുകയറി വിദ്യാർഥി മരിച്ചു

കണ്ണൂർ: ചെറുപുഴയിൽ നിയന്ത്രണം വിട്ട പിക്കപ്പ്​ വാൻ പാഞ്ഞുകയറി വിദ്യാർഥി മരിച്ചു. സ​​െൻറ്​ ജോസഫ്​ സ്​കൂൾ വിദ്യാർഥിയായ ദേവനന്ദയാണ്​ മരിച്ചത്​. നാലു വിദ്യാർഥികൾക്ക്​ പേർക്ക്​ പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്​.

വൈകിട്ട്​ മൂന്നു മണിയോടെയാണ്​ അപകടം. നിയ​ന്ത്രണം വിട്ട പിക്കപ്പ്​ വാൻ കാറിനെ ഇടിച്ച ശേഷം കുട്ടികളുടെ നേർക്ക്​ പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥികളെ ഉടൻ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ​ഗുരുതരവസ്ഥയിലായ ദേവനന്ദ മരിക്കുകയായിരുന്നു. പരിക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതമായി തുടരുന്നു.

 

Tags:    
News Summary - Accident in Kannur- School student dead- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.